ADVERTISEMENT

മഡ്രിഡ് ∙ അവസാന മിനിറ്റിൽ പെനൽറ്റി വഴങ്ങിയെങ്കിലും അത്‌ലറ്റിക്കോ മഡ്രിഡ് രക്ഷപ്പെട്ടു. സ്പാനിഷ് ലീഗ് ഫുട്ബോളിൽ എൽച്ചെയെ 1–0നാണ് അത്‌ലറ്റിക്കോ തോൽപിച്ചത്. ഇൻജറി ടൈമിൽ എൽച്ചെയ്ക്കു പെനൽറ്റി കിക്ക് കിട്ടിയെങ്കിലും മിഡ്ഫീൽഡർ ഫിഡെൽ ചാവെസിന്റെ കിക്ക് പോസ്റ്റിലിടിച്ചു. 

  23–ാം മിനിറ്റിൽ മാർകോസ് ലോറന്റെയാണ് അത്‌ലറ്റിക്കോയുടെ വിജയഗോൾ നേടിയത്. 4 മത്സരങ്ങൾ ശേഷിക്കെ 76 പോയിന്റുമായി അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്തു തുടരുന്നു. ഒസാസുനയെ 2–0നു തോൽപിച്ച റയൽ മഡ്രിഡ് 74 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.  ബ്രസീലിയൻ താരങ്ങളായ എദർ മിലിറ്റാവോ, കാർലോസ് കാസെമിറോ എന്നിവരാണ് കളിയുടെ 2–ാം പകുതിയിൽ റയലിന്റെ ഗോളുകൾ നേടിയത്. 

Content Highlights: Spain League: Atletico Madrid vs Elche

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com