ADVERTISEMENT

ടൂറിൻ ∙ ഇംഗ്ലിഷ് ക്ലബ് മാ‍ഞ്ചസ്റ്റർ യുണൈറ്റഡ്, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് എന്നിവയ്ക്കു പിന്നാലെ ഇറ്റാലിയൻ ക്ലബ് യുവന്റസിനായും 100 ഗോൾ നേട്ടം ആവർത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം സാസൗളോയ്ക്കെതിരെ നടന്ന മത്സരത്തിലാണു പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ റെക്കോർഡ് നേട്ടം. 3 സീസണുകളിലായി 131 മത്സരങ്ങളിലാണു 100 ഗോൾ. പോർച്ചുഗലിനായും താരം 100 ഗോളടിച്ചിട്ടുണ്ട്.

യുവെ 3–1നു ജയിച്ച മത്സരത്തിന്റെ 45–ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ റെക്കോർ‍ഡ് ഗോൾ.  36 കളിയിൽ 72 പോയിന്റുമായി 5–ാം സ്ഥാനത്തുള്ള യുവെ അടുത്ത സീസൺ ചാംപ്യൻസ് ലീഗിനു യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ്. ആദ്യ 4 സ്ഥാനക്കാർക്കാണു നേരിട്ടു യോഗ്യത. നിലവിൽ 36 കളിയിൽ 73 പോയിന്റുമായി നാപ്പോളിയാണു 4–ാമത്.  മറ്റൊരു മത്സരത്തിൽ എസി മിലാൻ 7–0നു ടോറിനോയെ തോൽപിച്ചു.

അമ്മയ്ക്കിഷ്ടം  പോർച്ചുഗൽ 

റൊണാൾഡോ തന്റെ ബാല്യകാല ക്ലബ്ബായ പോർച്ചുഗലിലെ സ്പോർട്ടിങ് 
ലിസ്ബണിലേക്കു തിരിച്ചെത്തുമെന്നു സൂചന. മുപ്പത്തിയാറുകാരനായ താരത്തിനു യുവെയുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. എന്നാൽ, ഈ വർഷം തന്നെ ക്രിസ്റ്റ്യാനോയെ പോർച്ചുഗലിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹത്തിന്റെ അമ്മ ഡോളോറസ് അവെയ്റോ പറഞ്ഞു. സ്പോർട്ടിങ് ലിസ്ബൺ   19 വർഷത്തിനു ശേഷം ഇത്തവണ ലീഗിൽചാംപ്യൻമാരാവുകയും ചെയ്തു.

English Summary: Cristiano Ronaldo becomes first player to score 100 club goals in three different countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com