ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ എഫ്സി ബാർസിലോനയുടെ കേരളത്തിലെ ആരാധകർ. ആരാധക കൂട്ടായ്മയായ ക്യൂളസ് ഓഫ് കേരളയാണ് 47,000 രൂപ സമാഹരിച്ച് കോവിഡ് 19 വാക്സിനേഷൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കൂട്ടായ്മയിലെ 238 അംഗങ്ങളിൽ നിന്നാണ് തുക സമാഹരിച്ചത്. കഴിഞ്ഞ വർഷവും ക്യൂളസ് ഓഫ് കേരള ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ നൽകിയിരുന്നു. ഇത് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. 

Content Highlights: FC Barcelona, Barcelona Fans, COVID 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com