ADVERTISEMENT

ടൂറിൻ ∙ മൈതാനത്തേക്കും മൊബൈലിലേക്കും മാറിമാറി നോക്കി യുവന്റസ് താരങ്ങൾ ചാംപ്യൻസ് ലീഗിനു ടിക്കറ്റെടുത്തു! ബൊളോന്യയ്ക്കെതിരെ ആദ്യ പകുതിയിൽ തന്നെ 4–0നു മുന്നിലെത്തിയെങ്കിലും അവരുടെ ടെൻഷൻ മാറിയിരുന്നില്ല.

നേപ്പിൾസിൽ നടക്കുന്ന കളിയിൽ നാപ്പോളി ജയിക്കാതിരുന്നെങ്കിലേ യുവെയ്ക്കു പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. ഒടുവിൽ വെറോണ 1–1 സമനിലയിൽ നാപ്പോളിയെ പിടിച്ച വാർത്തയെത്തിയതോടെ യുവെ താരങ്ങൾ ‘കിരീടം നേടിയ’ ആഹ്ലാദത്തോടെ തുള്ളിച്ചാടി. കോച്ച് ആന്ദ്രെ പിർലോയ്ക്കും ആശ്വാസം. പരിശീലകസ്ഥാനത്ത് ആയുസ്സ് നീട്ടിക്കിട്ടിയല്ലോ!

അവസാന മത്സരത്തിനു മുൻപ് നാപ്പോളി– 76 പോയിന്റ്, യുവെ–75 പോയിന്റ് എന്നതായിരുന്നു സ്ഥിതി. എന്നിട്ടും നിർണായക മത്സരത്തിൽ  ക്രിസ്റ്റ്യാനോ റൊണാൾഡോയെ റിസർവ് ബെഞ്ചിൽ ഇരുത്താനുള്ള സാഹസം പിർലോ കാണിച്ചു.

ഫെഡെറിക്കോ കിയേസ (6), അൽവാരോ മൊറാത്ത (29,47), അഡ്രിയാൻ റാബിയോ (45) എന്നിവരുടെ ഗോളുകൾ പിർലോയെയും യുവെയെയും കാത്തു. റിക്കാർഡോ ഒർസോലിനിയാണ് (85) ബോളോന്യയുടെ ആശ്വാസഗോൾ നേടിയത്. എസി മിലാനും അറ്റലാന്റയ്ക്കെതിരെ 2–0 ജയത്തോടെ യോഗ്യത നേടി. 

English Summary: Juventus qualify for champions league football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com