ADVERTISEMENT

കൊച്ചി ∙ യൂറോ കപ്പിനിറങ്ങുന്ന ജർമൻ ടീമിന്റെ കോച്ച് യൊക്കിം ലോയ്ക്ക് എതിരെ ആഞ്ഞടിച്ച് ലോകകപ്പ് നേടിക്കൊടുത്ത മുൻ നായകൻ ലോതർ മത്തേയസ്. ‘‘കോച്ച് ടീമിനെ പരിശീലിപ്പിക്കുന്നില്ല. ബെഞ്ചിലിരുന്നു നിർദേശങ്ങൾ നൽകുക മാത്രമാണു ചെയ്യുന്നത്’ – മത്തേയസ് ‘മലയാള മനോരമ’യ്ക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിൽ പറഞ്ഞു. 

‘ജർമനിയുടെ ക്യാംപിൽ വിജയാന്തരീക്ഷം ‘മിസിങ്’ ആണ്. കളിക്കാരും കോച്ചും തമ്മിലുള്ള ബന്ധം ‘മിസിങ്’ ആണ്. നല്ല കളിക്കാരെ വേണ്ടവിധം ഒരുക്കാൻ കോച്ചിനു കഴിഞ്ഞോയെന്നു സംശയം. കോച്ചും കളിക്കാരും മനസ്സുകൊണ്ട് ഒന്നായിരിക്കണം. ഒരു ചരടിൽ കോർത്തതുപോലെ ആവണം. 2014 ലോകകപ്പിൽ ജർമനിയുടെ ഗോളി മുതൽ നമ്പർ 9 വരെ മികച്ചതായിരുന്നു. 2018ൽ നന്നായില്ല. 

2018നുശേഷം ടീമിൽ ഒത്തിണക്കം ഉണ്ടായിട്ടില്ല.’ – മത്തേയസ് പറഞ്ഞു. എങ്കിലും ജർമനിക്ക് യൂറോയിൽ സെമിഫൈനൽ സാധ്യതയുണ്ടെന്ന് മുൻ ക്യാപ്റ്റൻ പറയുന്നു. ‘‘നല്ല ടീമാണു ഞങ്ങളുടേത്. ടീമിന്റെ ആദ്യ 3 മത്സരങ്ങൾ മ്യൂണിക്കിലാണ്.  ‌ജർമനി സെമി കളിക്കുമെന്നാണു പ്രതീക്ഷ..’’ - അദ്ദേഹം പറഞ്ഞു. 

English Summary: Lothar Matthaus against Joachim Low

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com