ADVERTISEMENT

റോം ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മൾട്ടിനാഷനൽ കമ്പനിയാണെന്നും അദ്ദേഹത്തിന്റെ വ്യക്തിതാൽപര്യങ്ങൾ തനിക്കു നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരുന്നെന്നും മുൻ യുവന്റസ് പരിശീലകൻ മൗറീഷ്യോ സാറി. ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ പരിശീലകനായി നിയമിതനായ ശേഷം സംസാരിക്കുകയായിരുന്നു സാറി. കഴിഞ്ഞ വർഷമാണു സാറിയെ യുവന്റസ് പുറത്താക്കിയത്.

ക്രിസ്റ്റ്യാനോയ്ക്കുള്ള ലക്ഷക്കണക്കിനു സോഷ്യൽ മീഡിയ ഫോളോവേഴ്സും മറ്റും അദ്ദേഹത്തെ മറ്റൊരു തലത്തിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത്. ടീമിനെക്കാൾ താരത്തിനു പ്രാമുഖ്യമുള്ള അവസ്ഥ അതുവഴിയുണ്ടാകുന്നു. റൊണാൾഡോയെ മാനേജ് ചെയ്യാൻ എളുപ്പമായിരുന്നില്ല – സാറി പറഞ്ഞു.

2019 –20 സീസണിൽ യുവന്റസ് ഇറ്റാലിയൻ ലീഗ് ചാംപ്യൻമാരായെങ്കിലും തൊട്ടുപിന്നാലെ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഒളിംപിക് ലയോണിനോടു തോറ്റതോടെ ക്ലബ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

English Summary: Cristiano Ronaldo difficult to manage, says Maurizio Sarri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com