ADVERTISEMENT

കോട്ടയം∙ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ മണിക്കൂറുകൾ മാത്രം അകലെ നിൽക്കെ, കേരളക്കരയിലെങ്ങും ആവേശത്തിരയിളക്കമാണ്. കേരളത്തിലെ ഫുട്ബോൾ ആരാധകരെ രണ്ടായി വിഭജിക്കുന്ന ബ്രസീലും അർജന്റീനയും നേർക്കുനേരെത്തുമ്പോൾ ആവേശം വാനോളമുയരെ. അങ്ങ് മാറക്കാനയിൽ ഈ ടീമുകളിലൊന്ന് കിരീടമുയർത്തുമ്പോൾ, ഇങ്ങ് കേരളത്തിലിരുന്ന് നിങ്ങൾക്കും സമ്മാനം നേടാൻ സുവർണാവസരം. മനോരമ ഓൺലൈൻ ജെയിൻ ഓൺലൈനുമായി ചേർന്നാണ് അതിനുള്ള അവസരം ഒരുക്കുന്നത്.

മണിക്കൂറുകൾ മാത്രം അകലെ നിൽക്കുന്ന കലാശപ്പോരാട്ടത്തിൽ ആരു വിജയിയാകുമെന്ന് നിങ്ങൾക്ക് പ്രവചിക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് സ്മാർട് ഫോൺ സമ്മാനം ലഭിക്കും. മത്സരം തീർത്തും ലളിതം. ഫെയ്സ്ബുക്കിൽ കൊടുത്തിരിക്കുന്ന പ്രവചന മത്സരത്തിൽ കമന്റായിട്ടാണ് നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തേണ്ടത്. ഫെയ്സ്ബുക്കിലെ മത്സരത്തിന്റെ ലിങ്ക് ചുവടെ:

https://www.facebook.com/manoramaonline/posts/4482094145182153

English Summary: Manorama Online - JAIN Online Copa America Prediction Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com