sections
MORE

യൂറോ കപ്പിൽ ഇറ്റലിയുടെ വീരനായകൻ ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിൽ

donnarumma
ഡൊന്നരുമ്മ പിഎസ്ജിയിൽ കരാർ ഒപ്പിട്ട ശേഷം.
SHARE

പാരിസ് ∙ യൂറോ കപ്പ് ഫുട്ബോൾ കിരീടനേട്ടത്തോടെ ഇറ്റലിയുടെ വീരനായകനായ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേർന്നു. ഇറ്റാലിയൻ ക്ലബ് എസി മിലാനിൽനിന്നു ഫ്രീ ട്രാൻസ്ഫറിലാണ് ഇരുപത്തിരണ്ടുകാരൻ ഡൊന്നരുമ്മ പാരിസിലെത്തിയത്.

2026 വരെയാണു കരാർ. 17 വർഷവും 189 ദിവസവുമുള്ളപ്പോൾ ഇറ്റലിയുടെ ഏറ്റവും പ്രായം കുറ‍ഞ്ഞ ഗോൾകീപ്പറായി ദേശീയ ടീമിൽ അരങ്ങേറിയ ഡൊന്നരുമ്മ സീരി എയിൽ മിലാനായി 215 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

English Summary: Italy goalkeeper Gianluigi Donnarumma joins PSG

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA