ADVERTISEMENT

മ്യൂണിക്ക്∙ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ടഗോൾ മികവിൽ ജർമൻ സൂപ്പർ കപ്പിൽ മുത്തമിട്ട് ബയൺ മ്യൂണിക്ക്. ആവേശകരമായ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയൺ തകർത്തത്. 41, 74 മിനിറ്റുകളിലായാണ് തന്റെ മുൻ ക്ലബ്ബിനെതിരെ ലെവൻഡോവ്സ്കി ഇരട്ടഗോൾ നേടിയത്. 49–ാം മിനിറ്റിൽ തോമസ് മുള്ളറാണ് ബയണിന്റെ മൂന്നാം ഗോൾ നേടിയത്. ബൊറൂസിയ ഡോർട്മുണ്ടിന്റെ ആശ്വാസഗോൾ 64–ാം മിനിറ്റിൽ മാർക്കോ റ്യൂസ് നേടി.

2010 മുതൽ 2014 വരെ ബൊറൂസിയ താരമായിരുന്ന ലെവൻഡോവ്സ്കി തന്റെ മുൻ ക്ലബ്ബിനെതിരെ നേടിയ ഗോളുകളുടെ ആകെ എണ്ണം ഇതോടെ 24 ആയി ഉയർന്നു. 

‘ജർമൻ ക്ലാസ്സിക്കോ’ എന്നുകൂടി വിളിപ്പേരുള്ള ജർമൻ സൂപ്പർ കപ്പിൽ പോയ സീസണിലെ ഡിഎഫ്ബി കപ്പ് ജേതാക്കളും ഒന്നാംനിര ലീഗായ ബുന്ദസ്‌ലിഗയിലെ ചാംപ്യൻമാരുമാണ് ഏറ്റുമുട്ടുന്നത്. തൊട്ടുമുൻപത്തെ 2 വർഷം ബയൺ മ്യൂണിക്കും ബൊറൂസിയ ഡോർട്മുണ്ടും സൂപ്പർ കപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ തവണ രണ്ടുകൂട്ടർക്കും വിജയം കൈവരിക്കാനായിരുന്നു.

English Summary: Lewandowski leads Bayern Munich to German Super Cup win in Dortmund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com