ADVERTISEMENT

ബർലിൻ ∙ സീസണിലെ ആദ്യ വിജയത്തോടൊപ്പം റെക്കോർഡും കുറിച്ച് ബയൺ മ്യൂണിക്. ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ കൊളോണിനെ 3–2നു തോൽപിച്ചതോടെ എല്ലാ ചാംപ്യൻഷിപ്പുകളിലുമായി തുടരെ 74 മത്സരങ്ങളിൽ ഗോളടിക്കുന്ന യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളിലെ ആദ്യ ടീമായി ബയൺ. ഇതുവരെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന് ഒപ്പമായിരുന്നു ബയൺ.

പുതിയ കോച്ച് ജൂലിയൻ നാഗൽസ്മാന്റെ കീഴിൽ ലീഗിൽ ബയണിന്റെ ആദ്യ വിജയം കൂടിയാണിത്. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാർ ബൊറൂസിയ മൻഷൻഗലാഡ്ബാഹിനോടു 1–1 സമനില വഴങ്ങിയിരുന്നു. ഇന്നലെ സെർജി ഗനാബ്രി (2), റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണു ബയണിന്റെ ഗോളുകൾ നേടിയത്. 2020 ഫെബ്രുവരിയിൽ ലൈപ്സീഗിനെതിരെ ഗോളടി തുടങ്ങിയ ശേഷം ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ബയൺ ഒരു ഗോളെങ്കിലും നേടി. അന്ന് ലൈപ്സീഗ് പരിശീലകനായിരുന്നു നാഗൽസ്മാൻ. തുടർച്ചയായ 10–ാം ബുന്ദസ്‌ലിഗ കിരീടമാണു ബയൺ ഇത്തവണ ലക്ഷ്യമിടുന്നത്. 

English Summary: Bayern Munich vs  FC Koln

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com