ADVERTISEMENT

മഡ്രിഡ് ∙ 2019ൽ 12 കോടി യൂറോയ്ക്ക് (ഏകദേശം 1036 കോടി രൂപ) ബാർസിലോനയ്ക്കു നൽകിയ ഫ്രഞ്ച് സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മാനെ തിരിച്ചു വാങ്ങി അത്‌ലറ്റിക്കോ മഡ്രിഡ്. ട്രാൻ‌സ്ഫർ ജാലകം അടയ്ക്കാൻ മണിക്കൂറുകൾ ശേഷിക്കവെയാണു വായ്പ അടിസ്ഥാനത്തിൽ അത്‌ലറ്റിക്കോ പ്രിയതാരത്തെ വീണ്ടും ടീമിലെത്തിച്ചത്. അത്‌ലറ്റിക്കോ മഡ്രിഡിലെ മികവ് ബാർസയിൽ കാഴ്ച വയ്ക്കാനാവാതെ പോയ ഗ്രീസ്മാൻ കറ്റാലൻ ക്ലബ്ബിനു വേണ്ടി 74 കളികളിൽ 22 ഗോളുകൾ മാത്രമാണു നേടിയത്.

ഗ്രീസ്മാനു പകരം സെവിയ്യയുടെ ഡച്ച് സ്ട്രൈക്കർ ലൂക്ക് ഡി യോങ്ങിനെ ബാർസ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ചു. അതേസമയം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബപെയെ ഇത്തവണയും ടീമിലെത്തിക്കാൻ റയൽ മഡ്രിഡിനായില്ല. ഇരുപത്തിരണ്ടുകാരൻ താരത്തിനായി 20 കോടി യൂറോ (ഏകദേശം 1729 കോടി രൂപ) വരെ നൽകാൻ റയൽ സന്നദ്ധമാണെന്നു വാർത്തകളുണ്ടായിരുന്നെങ്കിലും അവസാന ദിവസവും പിഎസ്ജി കൈവിട്ടില്ല.

English Summary: Atletico Madrid re-sign Antoine Griezmann on loan from Barcelona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com