ADVERTISEMENT

അൽമാൻസിൽ (പോർച്ചുഗൽ)∙ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കുമായി മിന്നിത്തളിങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെ തകർത്തി പോർച്ചുഗൽ. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് പോർച്ചുഗൽ ലക്സംബർഗിനെ വീഴ്ത്തിയത്. 8, 13 (രണ്ടും പെനൽറ്റി), 87 മിനിറ്റുകളിലായാണ് റൊണാൾഡോ ഹാട്രിക് നേടിയത്. പോർച്ചുഗലിന്റെ മറ്റു ഗോളുകൾ ബ്രൂണോ ഫെർണാണ്ടസ് (17), ജാവോ പലീഞ്ഞ (69) എന്നിവർ നേടി.

ദേശീയ ടീമിനും ക്ലബ്ബുകൾക്കുമായി റൊണാൾഡോയുടെ 58–ാം ഹാട്രിക്കാണ് ലക്സംബർഗിനെതിരെ പിറന്നത്. ലക്സംബർഗിനെതിരായ ഹാട്രിക് നേട്ടതോടെ ദേശീയ ടീമിനായുള്ള റൊണാൾഡോയുടെ ഗോൾനേട്ടം 115 ആയി ഉയർന്നു. ഇറാൻ താരം അലി ദേയിയുടെ പേരിലുണ്ടായിരുന്ന 109 ഗോളുകളുടെ റെക്കോർഡ് റൊണാൾഡോ തകർത്തത് കഴിഞ്ഞ മാസമാണ്.

ഈ വിജയത്തോടെ യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ പോർച്ചുഗൽ രണ്ടാം സ്ഥാനത്തെത്തി. സെർബിയയാണ് ഒന്നാമത്. യോഗ്യതാ റൗണ്ടിലെ അടുത്ത മത്സരത്തിൽ റിപ്പബ്ലിക്ക് ഓഫ് അയർലൻഡാണ് പോർച്ചുഗലിന്റെ എതിരാളികൾ. അവസാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ സെർബിയയേയും പോർച്ചുഗൽ നേരിടും.

യൂറോപ്യൻ യോഗ്യതാ റൗണ്ടിലെ മറ്റു മത്സരങ്ങളിൽ സെർബിയ അസർബൈജാനെയും (3–1), സ്വീഡൻ ഗ്രീസിനെയും (2–0), സ്വിറ്റ്സർലൻഡ് ലിത്വാനിയയെയും (4–0), ഡെൻമാർക്ക് ഓസ്ട്രിയയേയും (1–0), സ്കോട്‌ലൻഡ് ഫറോ ഐലൻഡ്സിനെയും (1–0), ഇസ്രയേൽ മോൽഡോവയേയും (2–1), പോളണ്ട് അൽബേനിയയേയും (1–0), ബൾഗേറിയ വടക്കൻ അയർലൻഡിനെയും (2–1), ജോർജിയ കൊസോവോയേയും (2–1), ഫിൻലൻഡ് കസാഖ്സ്ഥാനേയും (2–0) തോൽപ്പിച്ചു. കരുത്തരായ ഇംഗ്ലണ്ടിനെ ഹംഗറി 1–1ന് സമനിലയിൽ തളച്ചു.

English Summary: Cristiano Ronaldo hat-trick takes Portugal to thumping win over Luxembourg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com