ADVERTISEMENT

ജനീവ ∙ 2011ലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെയും മുൻ യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയുടെയും പേരിൽ വഞ്ചനാക്കുറ്റം ചുമത്തി. 20 ലക്ഷം സ്വിസ് ഫ്രാങ്ക് (ഏകദേശം 16 കോടി രൂപ) ഫിഫയിൽ നിന്ന് അനധികൃതമായി ബ്ലാറ്റർ പ്ലാറ്റിനിക്കു നൽകിയെന്നാണു കേസ്.

6 വർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയത്. ഇരുവരും സ്വിറ്റ്സർലൻഡിലെ ബെലിൻസോനയിലെ ഫെഡറൽ ക്രിമിനൽ കോടതിയിൽ വിചാരണയ്ക്കു വിധേയരാകും.

English Summary: Sepp Blatter, Platini indicted on fraud charges after 6-year probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com