ടൈഗർ അംഗുലോ; ഇഗോർ അംഗുലോയ്ക്ക് ഇരട്ടഗോൾ, മുംബൈയ്ക്ക് ജയം (3–0)

PTI11_22_2021_000192B
ഗോൾ നേടിയ ഇഗോർ അംഗുലോയുടെ (വലത്) ആഹ്ലാദം.
SHARE

മഡ്ഗാവ് ∙ കഴിഞ്ഞ സീസണിൽ നിർത്തിയിടത്തു നിന്ന് ഇഗോർ അംഗുലോ തുടങ്ങി. തന്റെ മുൻ ക്ലബ് എഫ്സി ഗോവയ്ക്കെതിരെ അംഗുലോ ഇരട്ടഗോൾ നേടിയ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ സിറ്റി എഫ്സിക്ക് 3–0 ജയം. കഴിഞ്ഞ സീസണിൽ ഗോവയുടെ താരമായിരുന്ന അംഗുലോ 14 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായിരുന്നു.

33–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെയാണു സ്പാനിഷ് താരത്തിന്റെ ആദ്യഗോൾ. 3 മിനിറ്റിനകം വീണ്ടും ലക്ഷ്യം കണ്ടു. 76–ാം മിനിറ്റിൽ ബ്രസീലിയൻ താരം കറ്റാറ്റോ മുംബൈയുടെ ഗോളടി പൂർത്തിയാക്കി. അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകമായിരുന്നു കറ്റാറ്റോയുടെ ഗോൾ. മുംബൈ കോച്ച് ഡെസ് ബക്കിങ്ങാമിന്റെയും ആദ്യ ഐഎസ്എൽ മത്സരമായിരുന്നു ഇത്. 

English Summary: Mumbai City FC Vs FC Goa ISL 2021-22 Live Match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA