ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ഒന്നാം സ്ഥാനക്കാരായ ചെൽസിയെ 1–1നു സമനിലയിൽ കുരുക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർക്ക് ആശങ്കയും സന്തോഷവുമുണ്ട്! സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്താൻ താൽക്കാലിക പരിശീലകൻ മൈക്കൽ കാരിക് കാട്ടിയ തന്റേടത്തിനു പിന്നിൽ, വ്യാഴാഴ്ച ഇടക്കാല പരിശീലകനായി ചുമതലയേൽക്കുന്ന റാൽഫ് റാങ്നിക്കിന്റെ തന്ത്രമാണെന്ന സൂചനയാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.

തന്റെ തന്നെ ആശയമാണെന്ന വിശദീകരണവുമായി കാരിക് പിന്നാലെ രംഗത്തെത്തുകയും ചെയ്തു. 50–ാം മിനിറ്റിൽ ജയ്ഡൻ സാഞ്ചോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. 69–ാം മിനിറ്റിൽ ജോർജിഞ്ഞോ (പെനൽറ്റി) ചെൽസിയുടെ മാനം രക്ഷിച്ചു.

യുണൈറ്റഡും പ്രസിങ്ങിന്; പരിശീലകനായി റാങ്നിക്

ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി ജർമനിക്കാരൻ റാൽഫ് റാങ്നിക് (63) ചുമതലയേൽക്കും. കഴിഞ്ഞയാഴ്ച ഒലെ ഗുണ്ണാർ സോൾഷ്യറെ പുറത്താക്കിയ ഒഴിവിലേക്കാണു റാൽഫ് വരുന്നത്. നിലവിൽ റഷ്യൻ ക്ലബ് ലോക്കമോട്ടീവ് മോസ്കോയുടെ സ്പോർട്സ് ഡവലപ്മെന്റ് വിഭാഗം തലവനാണ്. ഈ സീസണു ശേഷം യുണൈറ്റഡ് പുതിയ പരിശീലകനെ കണ്ടെത്തുമ്പോൾ പിന്നീടുള്ള 2 വർഷക്കാലം കൺസൽറ്റന്റായും റാങ്‌നിക് ക്ലബ്ബിൽ തുടരും. വ്യാഴാഴ്ച ആർസനലിനെതിരായ മത്സരത്തിൽ റാങ്നിക്കിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കുന്നു.

Britain Soccer Man United Coaching
റാൽഫ് റാങ്നിക്

English Summary: Premier League Chelsea vs Manchester United

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com