ഐഎഫ്എ ഷീൽഡ് ഫുട്ബോൾ: ഗോകുലത്തിന് സമനില; ക്വാർട്ടറിൽ

Gokulam-Kerala-IFA-Shield
SHARE

കൊൽക്കത്ത ∙ ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്സി ക്വാർട്ടറിൽ. ഇന്നലെ ബിഎസ്എസ് സ്പോർട്ടിങ് ക്ലബ്ബിനെതിരെ സമനില (1–1) വഴങ്ങിയെങ്കിലും 4 പോയിന്റോടെ സി ഗ്രൂപ്പിൽനിന്നു ഗോകുലം ക്വാർട്ടർ ഉറപ്പിച്ചു. ബിഎസ്എസാണ് ആദ്യം ഗോൾ നേടിയത്.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപു ഘാന സ്ട്രൈക്കർ റഹീം ഉസമാനുവിലൂടെ ഗോകുലം സമനില ഗോൾ കണ്ടെത്തി. ആദ്യ മത്സരത്തിൽ കിഡർപോർ എസ്‌സിയെ 7–0നു ഗോകുലം തകർത്തിരുന്നു.

English Summary: IFA Shield Football: Gokulam Kerala FC Enters Quarter Final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA