ബലോൻ ദ് ഓർ; മെസ്സിയുമായുള്ള ‘സ്പർദ്ധ’ കളവ്, പുരസ്കാരത്തോടുള്ള നിന്ദ: ക്രിസ്റ്റ്യാനോ

messi
SHARE

ലണ്ടൻ∙ ബലോൻ ദ് ഓർ പുരസ്കാര ജേതാവ് ലയണൽ‌ മെസ്സിയുമായി നിലനിൽക്കുന്നു എന്ന് അരോപിക്കപ്പെട്ട ‘സ്പർദ്ധ’ക്കു പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.‌

ബലോൻ ദ് ഓർ പുരസ്കാരം ഏർപ്പെടുത്തുന്ന ഫ്രാൻസ് ഫുട്ബോൾ മാസികയുടെ എഡിറ്റർ ഇൻ ചീഫായ പാസ്കൽ ഫെറെ മുൻപു നടത്തിയ അവകാശവാദത്തിനുള്ള മറുപടിയാണ് തിങ്കൾ രാത്രി ക്രിസ്റ്റ്യാനോ സമൂഹ മാധ്യമത്തിലൂടെ നൽകിയത്. ലയണൽ മെസ്സിയെക്കാൾ കൂടുതൽ ബലോൻ ദ് ഓർ പുരസ്കാരങ്ങൾ നേടുക എന്നതു മാത്രമാണു ക്രിസ്റ്റ്യാനോയുടെ ജീവിത ലക്ഷ്യം എന്നായിരുന്നു ഫെറെയുടെ അവകാശവാദം. 5 തവണ ബലോൻ ദ് ഓർ പുരസ്കാരം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ ഇന്നലെ രാത്രി നടന്ന പുരസ്കാരം ദാന ചടങ്ങിൽ പങ്കെടുത്തിരുന്നുമില്ല.

മെസ്സിയുമായി തനിക്കുള്ള ‘സ്പർദ്ധ’യെക്കുറിച്ചു ഫെറെ നുണപ്രചാരണം നടത്തുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.  

‘ ഇന്നത്തെ സംഭവങ്ങൾ, ഫെറെയുടെ കഴിഞ്ഞ ആഴ്ചത്തെ അവകാശ വാദം വിശദീകരിക്കുന്നതാണ്. എന്റെ കരിയറിലെ ഏക അഭിലാഷം, മെസ്സിയെക്കാൾ കൂടുതൽ ബലോൻ ദ് ഓർ പുരസ്കാരങ്ങൾ നേടുക എന്നതാണ് എന്നായിരുന്നു ഫെറെയുടെ അവകാശ വാദം.

ഫെറെ പറഞ്ഞതു കളവാണ്. സ്വന്തം പ്രശസ്തിക്കു വേണ്ടിയും അദ്ദേഹത്തിന്റെ മാസികയുടെ പ്രശസ്തിക്കു വേണ്ടിയുമാണ് അദ്ദേഹം കളവു പറഞ്ഞത്. ബലോൻ ദ് ഓർ പോലെ ഇത്ര മഹത്തരമായ ഒരു പുരസ്കാരം ഏർപ്പെടുത്തുന്നതിന് ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇത്തരത്തിലുള്ള പ്രവ‍ൃത്തി ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഫ്രാൻസ് ഫുട്ബോൾ മാസികയെയും ബലോൻ ദ് ഓർ പുരസ്കാരത്തെയും ബഹുമാനിക്കുന്ന എല്ലാവരോടുമുള്ള നിന്ദയാണിത്. 

പുരസ്കാര ദാന ചടങ്ങിൽനിന്നു ഞാൻ വിട്ടുനിന്നതു സംബന്ധിച്ച് ഫെറെ ഇന്നു വീണ്ടും കളവു പറഞ്ഞു. നിലവിലില്ലാത്ത ക്വാറന്റീൻ വ്യവസ്ഥയാണ് ചടങ്ങിൽനിന്നു ഞാൻ വിട്ടു നിൽക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ജേതാക്കളെ എന്നും ഞാൻ അഭിനന്ദിക്കാറുണ്ട്. കരിയറിന്റെ തുടക്കം മുതൽ ഈ സ്പോർട്സ് മാൻ സ്പിരിറ്റ് ഞാൻ കാട്ടാറുണ്ട്. ഞാൻ ആർക്കും എതിരല്ല. 

എനിക്കു വേണ്ടിയും ഞാൻ പ്രതിനിധാനം ചെയ്യുന്ന ക്ലബുകൾക്കും രാജ്യത്തിനും വേണ്ടിയുമാണു ഞാൻ ജയിക്കുന്നത്. ലോക ഫുട്ബോൾ ചരിത്രത്തിൽ എന്റെ പേര് തങ്ക ലിപികളിൽ എഴുതണം എന്നതാണ് എന്റെ ഏറ്റവും വലിയ അഭിലാഷം. 

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിലാണ് എന്റെ ശ്രദ്ധ എന്നു കൂടി പറഞ്ഞുകൊണ്ടു നിർത്തുന്നു. സഹതാരങ്ങളും ആരാധകരും, എല്ലാവരും ഒത്തുപിടിച്ചാൽ ഈ സീസൺ ഇനിയും നമുക്കു നേടാം’– ക്രിസ്റ്റ്യാനോയുടെ കുറിപ്പിൽ പറയുന്നു. 

 

English Summary: "Pascal Ferre lied, used my name to promote himself" - Cristiano Ronaldo lashes out at France Football editor for Lionel Messi Ballon d'Or claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS