ADVERTISEMENT

കൊച്ചി ∙ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ ദക്ഷിണ മേഖലാ റൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് കൂറ്റൻ ജയം. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ എതിരില്ലാത്ത ഒൻപതു ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനായി നിജോ ആൽബർട്ടും ജെസിനും ഇരട്ടഗോൾ നേടി. വിബിൻ തോമസ്, അർജുൻ ജയരാജ്, നൗഫൽ, സൽമാൻ, സഫ്നാദ് എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ.

ആദ്യപകുതിയിൽ കേരളം എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുൻപിലായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന ആൻഡമാനെ, അവസാന മിനിറ്റുകളിൽ മൂന്നു ഗോൾ അടിച്ചുകൂട്ടിയാണ് കേരളം ‘മെരുക്കിയത്’. രണ്ടാം പകുതിയിൽ ആറു ഗോളുകൾ കൂടി അടിച്ചുകൂട്ടി കേരളം വമ്പൻ വിജയം ആഘോഷിച്ചു. ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയോട് എതിരില്ലാത്ത 11 ഗോളുകൾക്ക് ആൻഡമാൻ പരാജയപ്പെട്ടിരുന്നു.

തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം തകർത്തത്. അടുത്ത മത്സരത്തിൽ പോണ്ടിച്ചേരിയാണ് കേരളത്തിന്റെ എതിരാളികൾ. ഈ മത്സരം ജയിച്ചാൽ കേരളത്തിന് ഫൈനൽ റൗണ്ടിൽ കടക്കാം.

English Summary: Kerala vs Andaman and Nicobar Islands Santosh Trophy Match, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com