ADVERTISEMENT

കൊൽക്കത്ത∙ ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റ് സെമിഫൈനലിൽ റിയൽ കശ്മീർ എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സിക്കു തോൽവി (2–1). മത്സരത്തിൽ 62 ശതമാനം പൊസഷൻ ഉണ്ടായിട്ടും ഗോളവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കാതിരുന്നതാണു ഗോകുലത്തിനു വിനയായത്.

റിയൽ കശ്മീരിനായി 23–ാം മിനിറ്റിൽ മേസൺ ലീ റോബർട്സണും 31–ാം മിനിറ്റിൽ തോയ് സിങ്ങുമാണ് ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ റോബിൻ സിങ്ങിലൂടെ ഗോകുലം ഏക ഗോൾ നേടി.

English Summary: IFA Shield 2021 Semi Final: Real Kashmir FC vs gokulam Kerala FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com