ADVERTISEMENT

കൊൽക്കത്ത ∙ ബോക്സിങ് ഡേയിൽ ‘വിജയപ്പെട്ടി’ തുറന്ന് ഗോകുലം കേരള എഫ്‌സി. കല്യാണി സ്റ്റേഡിയത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ 1–0നു മറികടന്ന്, നിലവിലെ ജേതാക്കളായ ഗോകുലത്തിന് ഐ ലീഗ് ഫുട്ബോളിൽ വിജയത്തുടക്കം.  ഗോകുലത്തിനായി ക്യാപ്റ്റൻ ഷെരീഫ് മുഹമ്മദാണു വിജയഗോൾ നേടിയത്. 16–ാം മിനിറ്റിൽ റൊണാൾഡ്‌ സിങ്ങിനെ ചർച്ചിൽ ഡിഫൻഡർ ബോക്സിൽ വീഴ്ത്തിയതിനു ഗോകുലത്തിന് അനുകൂലമായി പെനൽറ്റി കിക്ക്. കിക്കെടുത്ത അഫ്ഗാനിസ്ഥാൻ താരം ഷെരീഫിനു ലക്ഷ്യം പിഴച്ചില്ല. 

ചർച്ചിൽ ആക്രമിച്ചു കളിച്ചെങ്കിലും ഗോകുലം ഗോൾകീപ്പർ രക്ഷിത് ദാഗർ രക്ഷകനായി. 21–ാം മിനിറ്റിൽ ചർച്ചിലിന്റെ ബ്രൈസ് മിറാൻഡയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് രക്ഷിത്   തട്ടിയകറ്റി. 

45–ാം മിനിറ്റിൽ താഹിർ സമാന്റെ ലോങ് റേഞ്ചർ ചർച്ചിൽ ക്രോസ് ബാറിൽ തട്ടിത്തെറിച്ചതു ഗോകുലത്തിനും നിർഭാഗ്യമായി.  30നു നെറോക്ക എഫ്സിക്കെതിരെയാണു ഗോകുലത്തിന്റെ അടുത്ത മത്സരം. മറ്റൊരു മത്സരത്തിൽ ട്രാവുവും ഇന്ത്യൻ ആരോസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

 

9 പേരുമായി കളിച്ച് രാജസ്ഥാൻ! 

 

ഐ ലീഗ് ഫുട്ബോളിലെ അരങ്ങേറ്റ മത്സരത്തിൽ പഞ്ചാബിനെതിരെ 9 പേരുമായി കളിച്ച് രാജസ്ഥാൻ യുണൈറ്റഡ്.  ഓഗസ്റ്റിനു ശേഷം റജിസ്റ്റർ ചെയ്യപ്പെട്ട അമച്വർ താരങ്ങൾക്ക് ഐ ലീഗിൽ കളിക്കാനാവില്ലെന്ന നിബന്ധനയാണു രാജസ്ഥാനു തിരിച്ചടിയായത്. മത്സരം രാജസ്ഥാൻ 0–2നു തോറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com