‘ഇറ്റലി- പോർച്ചുഗൽ മത്സരത്തിൽ റൊണാൾഡോയ്ക്ക് നല്ല ഇടികിട്ടും’: ബൊനൂച്ചിയുടെ മുന്നറിയിപ്പ്

bonnucci- christiano
ബൊന്നൂച്ചി, ക്രിസ്റ്റ്യാനോ റൊണാൾഡോ.
SHARE

ടൂറിൻ∙ രാജ്യാന്തര ഫുട്ബോളിൽ ഇറ്റലിയും പോർച്ചുഗലും നേർക്കുനേർ വന്നാൽ, നല്ല ‘ഇടി’ കിട്ടുമെന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറ്റാലിയൻ പ്രതിരോധനിര താരം ലിയൊണാർഡോ ബൊന്നൂച്ചിയുടെ മുന്നറിയിപ്പ്. 

അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളിനു പ്ലേ– ഓഫ് കളിച്ചു യോഗ്യത നേടേണ്ട അവസ്ഥയിലാണു നിലവിലെ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കഴിഞ്ഞ തവണത്തെ യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലും. പ്ലേ ഓഫ് ഫൈനലിൽ ഇരു ടീമുകളും നേർക്കു നേർ വരാനും സാധ്യതയുണ്ട്. 

പ്ലേ ഓഫ് സെമിയിൽ വടക്കൻ മാസിഡോനിയയുമായാണ് ഇറ്റലിയുടെ ആദ്യ കളി. ഈ മത്സരം ജയിച്ചാൽ പോർച്ചുഗൽ– തുർക്കി മത്സരത്തിലെ വിജയികളെയാണ് ഇറ്റിലിക്കു ഫൈനലിൽ നേരിടേണ്ടി വരിക. 

ഇറ്റാലിയൻ ഫുട്ബോൾ ലീഗ് ക്ലബ് യുവെന്റസിൽ 3 വർഷം ഒന്നിച്ചു കളിച്ചവരാണു ക്രിസ്റ്റ്യാനോയും ബൊന്നൂച്ചിയും. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറിയതിനു പിന്നാലെ യുവെയും മാറ്റത്തിന്റെ പാതയിലാണ്. 

‘പോർച്ചുഗൽ– ഇറ്റലി മത്സരത്തിന്റെ സാധ്യതയെക്കുറിച്ചു നന്നായി അറിയാം. മൈതാനത്ത് എന്താണു സംഭവിക്കുക എന്നു കാത്തിരുന്നു കാണാം. മത്സരത്തിനിടെ നല്ല ‘ഇടി’ കിട്ടുമെന്നു ക്രിസ്റ്റ്യാനോയ്ക്ക് അറിയാം. മൈതാനത്താണു ശ്രദ്ധ വേണ്ടത്. മാർച്ചിൽ ഞങ്ങൾ വീണ്ടും മുഖാമുഖം വരുമ്പോൾ, മികച്ച പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്’– രാജ്യാന്തര മാധ്യമത്തോടു ബൊന്നൂച്ചി പറഞ്ഞു. 

English Summary: Leonardo Bonucci claims Cristiano Ronaldo "knows he will suffer blows" when they meet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA