മെസ്സിക്കു കോവിഡ്, ഐസലേഷനിൽ; പിഎസ്ജിയിലെ 3 സഹതാരങ്ങളും പോസിറ്റീവ്

Lionel-Messi-PSG-1
സെന്റ് എറ്റീയ്നെതിരായ മത്സരത്തിൽ മഞ്ഞുവീഴ്ചയുണ്ടായപ്പോൾ പിസ്‌ജി താരം ലയണൽ മെസ്സി. Photo by Jeff PACHOUD / AFP
SHARE

പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരിസ് സെയ്ന്റ് ജെർമെയ്ന്റെ അർജന്റീന മുന്നേറ്റ നിര താരം ലയണൽ മെസ്സി കോവിഡ് പോസിറ്റീവായതായി ക്ലബ് അധികൃതർ സ്ഥിരീകരിച്ചു.

മെസ്സിയെ കൂടാതെ മറ്റു 3 താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായും 4 പേരെയും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഐസലേഷനിൽ‌ പ്രവേശിപ്പിച്ചതായും ക്ലബ് വാർത്താക്കുറിപ്പിറക്കി.

മെസ്സിയെക്കൂടാതെ പ്രതിരോധനിര താരം യുവാൻ ബെർനാട്ട്, റിസർവ് ഗോൾകീപ്പർ സെർജിയോ റിക്കോ, മധ്യനിരതാരം നാഥൻ മിറ്റുമസല എന്നിവരാണു പോസിറ്റീവായത്. 

പരുക്കിനെത്തുടർന്നു വിശ്രമത്തിലുള്ള ബ്രസീൽ സൂപ്പർ താരം നെയ്മാർ 3 ആഴ്ചകൾക്കു ശേഷം കളിക്കളത്തിലേക്കു മടങ്ങിയെത്തുമെന്നും അധികൃതർ അറിയിച്ചു.  തിങ്കളാഴ്ച വാനേസിനെതിരായാണ് പിഎസ്ജിയുടെ അടുത്ത മത്സരം.  

10 ദശലക്ഷത്തിൽ അധികം കോവിഡ് കേസുകളാണ് ഫ്രാൻസിൽ ഇതുവരെ റജിസ്റ്റർ ചെയ്തത്. 

English Summary: COVID: Lionel Messi, three other PSG players positive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA