ADVERTISEMENT

സാന്തിയാഗോ ∙ ഒരു ഗോളടിക്കുക എന്നതിൽ കവിഞ്ഞ സന്തോഷം ഒരു ഫുട്ബോൾ താരത്തിന് മറ്റെന്തുണ്ട്! ജയ്മെ എസ്കാൻഡറിന് കൂട്ടുകാർ അതു തന്നെ നൽകി. ഒരു വ്യത്യാസം മാത്രം: ജീവിച്ചിരിക്കെയല്ല, മരിച്ചതിനു ശേഷമാണ് എസ്കാൻഡർ ഗോളടിച്ചത്! ചിലെ തലസ്ഥാനമായ സാന്തിയാഗോയ്ക്കു സമീപം ഹ്യുലെകെനിലാണ് ഈ അപൂർവ ആദരാഞ്ജലി.

ചിലെ ക്ലബ് അപാരിസിയോണിന്റെ സ്ട്രൈക്കറായ ജയ്മെ തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ജയ്മെയുടെ ശരീരം അടക്കം ചെയ്ത പേടകം മൈതാനത്തേക്കു കൊണ്ടു വന്നാണു കൂട്ടുകാർ അദ്ദേഹത്തെക്കൊണ്ട് അവസാനമായി ഗോളടിപ്പിച്ചത്.

ഗോൾ ബോക്സിൽ വച്ച പേടകത്തിലേക്ക് കൂട്ടുകാരിലൊരാൾ പന്തു തട്ടി തട്ടിത്തിരിഞ്ഞ പന്ത് നേരെ ഗോളിലേക്കു പോയി. ശേഷം ശവപേടകം കെട്ടിപ്പിടിച്ച് ‘ആഹ്ലാദാരവം’. നിറകണ്ണുകളോടെ എഴുന്നേറ്റു നിന്ന് കയ്യടിച്ച് ആരാധകരും ഗോളിനെ വരവേറ്റു. 

English Summary: Goal 'scored' by deceased Chilean footballer in coffin delights football fans around the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com