വിജയത്തോടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് റയൽ മഡ്രിഡ്; ബാർസയ്ക്ക് സമനില

sports
SHARE

മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന് തകർപ്പൻ ജയം. കരിം ബെൻസേമ, വിനീസ്യൂസ് ജൂനിയർ എന്നിവർ ഇരട്ടഗോൾ നേടിയ മത്സരത്തിൽ വലൻസിയയെ 4–1നാണ് റയൽ തോൽപിച്ചത്. 43–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ ബെൻസേമയാണ് റയലിന്റെ ഗോളടി തുടങ്ങിയത്. ക്ലബ്ബിനു വേണ്ടി 300–ാം ഗോൾ. ആൽഫ്രഡോ ഡിസ്റ്റെഫാനോ (308), റൗൾ (323), ക്രിസ്റ്റ്യാനോ റൊണാൾഡോ (450) എന്നിവരാണ് മുന്നിലുള്ളത്.

21 കളികളിൽ 49 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു. അതേ സമയം ഗ്രനഡയോടു 1–1 സമനില വഴങ്ങിയ ബാർസിലോനയുടെ നില പരിതാപകരമായി. ലൂക്ക് ഡി യോങ്ങിന്റെ ഗോളിൽ 57–ാം മിനിറ്റിൽ ബാർസ മുന്നിലെത്തിയെങ്കിലും 89–ാം മിനിറ്റിൽ അന്റോണിയോ പ്യുർട്ടാസ് ഗ്രനഡയ്ക്കു സമനില നൽകി. 32 പോയിന്റുമായി ബാർസ 6–ാം സ്ഥാനത്ത്.

English Summary: Real Madrid defeat Valencia, Chelsea hammer Chesterfield & Barcelona held by Granada

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA