അന്തർ സർവകലാശാലാ ഫുട്ബോൾ: കേരളയ്ക്കും കാലിക്കറ്റിനും എംജിക്കും ജയം

football-ball
SHARE

കോതമംഗലം ∙ അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോളിൽ കേരള ടീമുകൾക്കു വിജയത്തുടക്കം. ദക്ഷിണമേഖലാ ജേതാക്കളായ മഹാത്മാഗാന്ധി (എംജി) സർവകലാശാല 2–1നു ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റിയെ മറികടന്നു. കേരള യൂണിവേഴ്സിറ്റി 1–0നു പഞ്ചാബ് യൂണിവേഴ്സിറ്റിയെയും കാലിക്കറ്റ് അതേ സ്കോറിനു സന്ത് ഭഗ്സിങ് യൂണിവേഴ്സിറ്റിയെയും തോൽപിച്ചു. എംജിക്കു വേണ്ടി നിതിൻ വിൽസൻ, ബിബിൻ ബോബൻ എന്നിവർ സ്കോർ ചെയ്തു. പഞ്ചാബിനെതിരെ കേരളയ്ക്കായി ബെബറ്റോയും സന്ത് ഭഗ്സിങ്ങിനെതിരെ കാലിക്കറ്റിനായി നിഷാമും സ്കോർ ചെയ്തു.

മറ്റു ഫലങ്ങൾ: കൊൽക്കത്ത അഡമാസ് യൂണിവേഴ്സിറ്റി – 7, രാജസ്ഥാൻ – 0. സമ്പാൽപുർ  – 4, സന്ത് ഗഡ്ഗെബാബ  – 2. പട്യാല പഞ്ചാബി  – 1, എസ്ആർഎം – 0. കൽക്കട്ട – 1, റാണി ദുർഗവതി – 0. സാവിത്രി ബായ് ഫൂലേ യൂണിവേഴ്സിറ്റി – 2, സിഡോ കഹ്നു മുർമു യൂണിവേഴ്സിറ്റി – 0.

English Summary: Inter University football match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA