ബ്ലാസ്റ്റേഴ്സിന് കളിക്കാൻ ആളില്ല; എടികെ ബഗാനെതിരായ വ്യാഴാഴ്ചത്തെ മത്സരവും മാറ്റി

ISL 2021 - 22
കേരള ബ്ലാസ്റ്റേഴസ് (ഫയൽ ചിത്രം) Photo: Faheem Hussain/Focus Sports/ ISL
SHARE

ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വ്യാഴാഴ്ച വൈകിട്ടു നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്സ്– എടികെ മോഹൻ മഗാൻ മത്സരം മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യത്തിനു താരങ്ങളെ കളത്തിലിറക്കാൻ കഴിയാതെ വരുമെന്ന സാഹചര്യത്തിലാണു തീരുമാനം. വാസ്കോയിലെ തിലക് മൈദാൻ സ്റ്റേഡിയത്തിലാണു മത്സരം നിശ്ചയിച്ചിരുന്നത്.

‘ഐഎസ്എല്ലിലെ 66–ാം മത്സരം (ബ്ലാസ്റ്റേഴ്സ്– എടികെ മോഹൻ ബഗാൻ) മത്സരം മാറ്റിവച്ചിരിക്കുന്നു’– ഐഎസ്എൽ അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

‘ലീഗിലെ മെഡിക്കൽ സംഘത്തിന്റെ ഉപദേശം തേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യത്തിനു താരങ്ങളെ ഇറക്കാൻ സാധിക്കില്ലെന്നു ബോധ്യമായതോടെയാണു മത്സരം മാറ്റിവയ്ക്കുന്നത്’– വാർത്താക്കുറിപ്പിൽ പറയുന്നു. രണ്ടു ദിവസങ്ങൾക്കു മുൻപ്, ജംഷഡ്പുർ– ഹൈദരാബാദ് എഫ്സി മത്സരം കിക്കോഫിനു മണിക്കൂറുകൾക്കു മുൻപു മാറ്റിവച്ചിരുന്നു. ജംഷഡ്പുർ താരങ്ങൾക്കു കോവിഡ് ബാധിച്ചതാണു കാരണം. 

ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ 2–ാം മത്സരമാണു മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്സ്– മുംബൈ സിറ്റി എഫ്സി മത്സരവും കോവിഡ് വ്യാപന പശ്ചാത്തലത്തെ തുടർന്നു മാറ്റിവച്ചിരുന്നു. ടീമിൽ 15 കളിക്കാരെങ്കിലും ഉണ്ടെങ്കിലേ മത്സരം നടത്താനാകൂ എന്നാണ് ഐഎസ്എൽ ചട്ടം. 

English Summary: ISL: Thursday's Match Between Kerala Blasters And ATK Mohun Bagan Postponed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA