ADVERTISEMENT

ബർലിൻ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോള്‍ മത്സരത്തിനിടെ, കാണികളിൽ ഒരാൾ ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞ ബീയർ ബോട്ടിൽ സഹ റഫറിയുടെ തലയിൽ പതിച്ചതിനെ തുടർന്ന് മത്സരം റദ്ദാക്കി. വെള്ളിയാഴ്ച വൈകിട്ടു നടന്ന ബോച്ചം– ബോറൂസിയ മോയെൻചെങ്‌ലാബാഷ് മത്സരത്തിനിടെയാണ് സംഭവം.

മോയെൻചെങ്‌‌ലാബഷ് 2–0നു മുന്നിട്ടു നിൽക്കെ 71–ാം മിനിറ്റിലാണ് ലൈൻസ്മാൻ ഏറുകൊണ്ടു നിലത്തു വീണത്. 20 മിനിറ്റിനു ശേഷം റഫറി മത്സരം നിർത്തിവയ്ക്കാനുള്ള നിർദേശം നൽകി. പിന്നാലെ സംഭവത്തെ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായി അപലപിച്ച് ഇരു ടീമുകളും രംഗത്തെത്തി.  

‘വളരെ വേദനാത്മകവും നിരാശാജനകവുമായ ദിവസം. മഠയനായ ഒരു ആരാധകന്റെ ബോധശൂന്യമായ പ്രവൃത്തി. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടരുത്. നല്ലൊരു ഫുട്ബോൾ മത്സരം ഇങ്ങനെ അവസാനിച്ചാൽ എങ്ങനെയാണു ദേഷ്യം വരാതിരിക്കുക?’– മോയെൻചെങ്‍‌ലാബാഷ് സ്പോട്ടിങ് ഡയറക്ടർ പ്രതികരിച്ചു. 

 

English Summary: Watch: Bundesliga Match Abandoned After Assistant Ref Hit On Head With Beer Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com