ADVERTISEMENT

പാരിസ് ∙ താളത്തിലായതോടെ പിഎസ്ജി ഗോളടി നിർത്തുന്നില്ല! സൂപ്പർ താരങ്ങളായ കിലിയൻ എംബപെയും നെയ്മാറും ഹാട്രിക് കുറിച്ച ഫ്ര‌ഞ്ച് ലീഗ് മത്സരത്തിൽ പിഎസ്ജി ക്ലെർമണ്ടിനെ തകർത്തത് 6–1ന്. മൂന്നു ഗോളുകൾക്കു വഴിയൊരുക്കി ലയണൽ മെസ്സി അസിസ്റ്റുകളിൽ ഹാട്രിക്കും കുറിച്ചു. കഴിഞ്ഞ വാരം എംബപെയും നെയ്മാറും ഇരട്ടഗോളും മെസ്സി ഒരു ഗോളും നേടിയ മത്സരത്തിൽ പിഎസ്ജി ലോറിയെയെ 5–1നു തോൽപിച്ചിരുന്നു. ജയത്തോടെ പിഎസ്ജി 10–ാം കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു. 7 മത്സരങ്ങൾ ശേഷിക്കേ, ഒന്നാം സ്ഥാനത്ത് പാരിസ് ക്ലബ്ബിന് 15 പോയിന്റ് ലീഡ്. 

ക്ലെർമണ്ടിന്റെ മൈതാനത്ത് 6–ാം മിനിറ്റിൽ മെസ്സിയുടെ പാസ് സ്വീകരിച്ച് നെയ്മാറാണ് പിഎസ്ജിയുടെ ഗോളടി തുടങ്ങിയത്. 19–ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് എംബപെയും ആദ്യഗോൾ നേടി. 42–ാം മിനിറ്റിൽ ജോഡൽ ഡോസോ ക്ലെർമണ്ടിനായി ഒരു ഗോൾ മടക്കി. എന്നാൽ 2–ാം പകുതിയിൽ 4 ഗോളുകൾ നേടി പിഎസ്ജി എതിരാളികളെ നിഷ്പ്രഭരാക്കി. 20 ഗോളുകളുമായി എംബപെയാണ് ലീഗിലെ ടോപ് സ്കോറർ പോരാട്ടത്തിൽ ഒന്നാമൻ. 

Content Highlights: French league football match, PSG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com