മഞ്ചേരി (മലപ്പുറം) ∙ഗുജറാത്തിനെ 3–2നു തോൽപിച്ച് ഒഡീഷ സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമി സാധ്യത സജീവമാക്കി. ചന്ദ്ര മുദുലിയുടെ ഇരട്ട ഗോളുകളും (37, 87 മിനിറ്റുകൾ ) റെയ്സൻ റ്റുഡുവിന്റെ ഗോളുമാണ് (89) ഒഡീഷയെ ജേതാക്കളാക്കിയത്. ഗുജറാത്തിനു വേണ്ടി പ്രബൽദീപ് ഖാരെ (78), ജയ് കനാനി (ഇൻജറി ടൈം–പെനൽറ്റി) എന്നിവർ ഗോൾ നേടി. നാളെ സർവീസസുമായാണ് ഒഡീഷയുടെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരം.
വൈകിട്ടു നടന്ന മത്സരത്തിൽ മണിപ്പുർ 3–0നു കർണാടകയെ തോൽപിച്ച് സെമിയിലെത്തി. സെമിയിൽ കേരളത്തിന്റെ എതിരാളികളാരെന്നറിയാൻ ഇനിയും കാത്തിരിക്കണം. ബി ഗ്രൂപ്പിൽ നിന്നു മണിപ്പുരിനൊപ്പം സെമിയിലെത്താൻ കർണാടകയും ഒഡീഷയും തമ്മിലാണു മത്സരം.
Content Highlights: Santosh trophy, Manipur team