ബ്ലാസ്റ്റേഴ്സിന്റെ ‘ജർമൻ അധികാരി’

HIGHLIGHTS
  • ബ്ലാസ്റ്റേഴ്സ് യൂത്ത് ടീം ഇംഗ്ലണ്ടിലേക്ക്; ക്യാപ്റ്റൻ ആയുഷ് അധികാരി സംസാരിക്കുന്നു
ayush-adhikari
ആയുഷ് അധികാരി
SHARE

കേരള ബ്ലാസ്റ്റേഴ്സും ജർമൻ ഫുട്ബോളും തമ്മിലെന്താണു ബന്ധം? 14–ാം വയസ്സിൽ ജർമനിയിൽ കളി പഠിക്കാൻ പോയൊരു പയ്യൻ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ട്. ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന്റെ മധ്യനിരയിലെ മൂർച്ചയേറിയ ആയുധമായ ആയുഷ് അധികാരി. 

ഇരുപത്തൊന്നുകാരനായ ആയുഷ് ഇപ്പോൾ  യുവനിരയെ നയിക്കുകയാണ്. ഗോവയിൽ നടക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ഡവലപ്മെന്റ് ലീഗിൽ (ആർഎഫ്ഡിഎൽ) ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനം ബ്ലാസ്റ്റേഴ്സ് ഉറപ്പാക്കിയതോടെ മറ്റൊരു വിദേശ പര്യടനത്തിനൊരുങ്ങുകയാണ് ആയുഷ്. ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിനാണ് ആയുഷിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീം യോഗ്യത നേടിയത്. ആയുഷ് ‘മനോരമ’യോട് സംസാരിക്കുന്നു. 

∙ അച്ഛൻ ഡൽഹിയിൽ ഫുട്ബോൾ കോച്ച് ആയിരുന്നു. പ്രാദേശിക അക്കാദമിയിലാണു ഞാൻ കളി പഠിച്ചത്. ‘യൂ സ്പോർട്സ്’ എന്ന സ്ഥാപനത്തിന്റെ ‘യൂ ഡ്രീം’ ഫുട്ബോൾ പദ്ധതിയിലാണു  ജർമനിയിൽ എത്തുന്നത്. 4 വർഷം അവിടെയായിരുന്നു. തിരികെ നാട്ടിലെത്തിയപ്പോൾ ഡൽഹിക്കുവേണ്ടി സന്തോഷ് ട്രോഫിയിൽ നന്നായി കളിക്കാനായി. പിന്നെ ഐ ലീഗിൽ ഇന്ത്യൻ ആരോസിനുവേണ്ടി കളിച്ചു. അവിടെനിന്നാണു ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

∙ ജർമനിയിലെ പരിശീലനം വഴിത്തിരിവായി. 14–15 വയസ്സുള്ളൊരു ഇന്ത്യക്കാരനു ജർമനിയിലെ ഫുട്ബോൾ അന്തരീക്ഷം എത്രത്തോളം വിലപ്പെട്ടതാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. അവിടെ ജീവിതം തന്നെ ഫുട്ബോളാണ്. മറ്റെല്ലാം രണ്ടാമതാണ്. 

∙ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്മെന്റ് ലീഗ് ഇന്ത്യൻ ഫുട്ബോളിലൊരു തുടക്കമാണ്. മികച്ച ടീമുകളോട് മികച്ച നിലവാരത്തിൽ തുടർന്നും കളിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. ഐഎസ്എലിൽ കഴിവു തെളിയിക്കാൻ അവസരം കാത്തുനിൽക്കുന്നവർക്കാണ് ഈ അവസരം ഏറെ പ്രധാനപ്പെട്ടതാകുന്നത്.

English Summary: Kerala Blasters youth team to England

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA