ആർസനലിന് തോൽവി; ചാംപ്യൻസ് ലീഗ് യോഗ്യത ആശങ്കയിൽ

Arsenal-1248-15
SHARE

ലണ്ടൻ ∙ നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റ‍ഡിനോടു 0–2നു തോറ്റതോടെ ആർസനലിന്റെ ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷ ആശങ്കയിലായി. 55–ാം മിനിറ്റിൽ ആർസനൽ താരം ബെൻ വൈറ്റിന്റെ സെൽഫ് ഗോളും 85–ാം മിനിറ്റിൽ ബ്യൂണോ ഗുയിമാറെസിന്റെ ഗോളുമാണ് ന്യൂകാസിലിനെ തുണച്ചത്. തോൽവിയോടെ പോയിന്റ് പട്ടികയിൽ ആർസനൽ 5–ാം സ്ഥാനത്തു തുടരുന്നു. നാലാമതുള്ള ടോട്ടനം ആർസനലിനെക്കാൾ 2 പോയിന്റ് മുന്നിലാണ്. ആദ്യ നാലു സ്ഥാനക്കാരാണ് ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുക. ആർസനലിനും ടോട്ടനമിനും ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്.

English Summary: Champions League: Arsenal lose to Newcastle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA