ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പ് ഫുട്ബോളിൽ മത്സരം നിയന്ത്രിക്കാൻ വനിതാ റഫറിമാരും. 3 പ്രധാന റഫറിമാരും 3 അസിസ്റ്റന്റ് റഫറിമാരുമാണ് ഫിഫ തിരഞ്ഞെടുത്ത സംഘത്തിൽ ഉൾപ്പെട്ടത്. പ്രധാന റഫറിമാരായി ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലിമ മുകൻസംഘ, ജപ്പാന്റെ യോഷിമി യമഷിത എന്നിവരും അസിസ്റ്റന്റ് റഫറിമാരായി ബ്രസീലിന്റെ നിയുസ ബാക്ക്, മെക്‌സിക്കോയുടെ കരൻ ഡയസ്, അമേരിക്കയുടെ കത്രിൻ നെസ്ബിറ്റ് എന്നിവരുമാണുള്ളത്.

salima
യോഷിമി, സലിമ

യൂറോപ്യൻ ലീഗുകളിലും ജൂനിയർ ലോകകപ്പുകളിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലുമെല്ലാം വനിതകൾ മത്സരം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഫിഫയുടെ പുരുഷ ലോകകപ്പിൽ ഇതാദ്യമായാണ് വനിതകൾ റഫറികളായി എത്തുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിനായി 36 റഫറിമാർ, 69 അസിസ്റ്റന്റ് റഫറിമാർ, 24 വിഡിയോ മാച്ച് ഒഫീഷ്യൽസ് എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുൻ ഇറ്റാലിയൻ റഫറി പിയർല്യൂജി കൊളിനയാണ് ഫിഫ റഫറീസ് കമ്മിറ്റി തലവൻ.

English Summary: FIFA World Cup; Female referees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com