ലിബ്രെവിൽ (ഗാബോൺ) ∙ ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ ദേശീയ ടീം ക്യാപ്റ്റനും സ്പാനിഷ് ക്ലബ് ബാർസിലോനയുടെ താരവുമായ പിയെ എമെറിക് ഓബമെയാങ് രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചു. ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ റൗണ്ട് തുടങ്ങാനിരിക്കെയാണ് മുപ്പത്തിരണ്ടുകാരനായ ഓബയുടെ പ്രഖ്യാപനം.
ദേശീയ ടീമിനു വേണ്ടി 72 കളികളിൽ നിന്നായി 30 ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാൻസിൽ ജനിച്ച ഓബമെയാങ് ഫ്രാൻസ് അണ്ടർ–21 ടീമിനു വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും പിന്നീട് ഗാബോൺ സീനിയർ ടീമിനു വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓബമെയാങ്ങിന്റെ പിതാവ് മുൻപ് ഗാബോൺ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
English Summary: Gabon star Pierre Emerick Aubameyang retires