ADVERTISEMENT

ദോഹ ∙ കൊൽക്കത്തയി‍ൽ ജൂൺ 8ന് ആരംഭിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായുള്ള അവസാന ഒരുക്ക മത്സരത്തിൽ, ഇന്ത്യ ഇന്ന് ജോർദാനെ നേരിടും.  രാത്രി 9.30നാണ് കിക്കോഫ്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക  ഫെയ്സ്ബുക് പേജിൽ മത്സരം തൽസമയം കാണാം.  ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (106) മുന്നിലുള്ള രാജ്യമാണ് ജോർദാൻ (91). സുനിൽ ഛേത്രി മാസങ്ങൾക്കു ശേഷം തിരിച്ചെത്തുന്നുവെന്നതാണു മത്സരത്തെ ശ്രദ്ധേയമാക്കുന്നത്.  ഒക്ടോബറിൽ സാഫ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യ  നേപ്പാളിനെ 3–0ന് തോൽപിച്ച മത്സരത്തിലാണു ഛേത്രി ഒടുവിൽ കളിച്ചത്.

English Summary: Indian Men's Football Team Face Jordan in Last Preparatory Match before Asian Cup Qualifiers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com