മഡ്രിഡ് ∙ റയൽ മഡ്രിഡിനൊപ്പമുള്ള അഞ്ചാം ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിനു പിന്നാലെ ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിച്ച് ബ്രസീലിയൻ താരം മാർസലോ. ഭാവിയിൽ മറ്റേതെങ്കിലും റോളിൽ ക്ലബ്ബിലേക്കു തിരിച്ചു വരുമെന്നും റയലിന്റെ ചാംപ്യൻസ് ലീഗ് വിജയാഘോഷത്തിനിടെ മാർസലോ പറഞ്ഞു.
ലിവർപൂളിനെതിരെ കഴിഞ്ഞ ദിവസം ഫൈനലിൽ കളിച്ചില്ലെങ്കിലും റയലിനു വേണ്ടി ട്രോഫി ഏറ്റുവാങ്ങിയത് ക്യാപ്റ്റൻ മാർസലോ ആയിരുന്നു. സ്പാനിഷ് ക്ലബ്ബിനൊപ്പമുള്ള മാർസലോയുടെ 25–ാം കിരീടമായിരുന്നു ഇത്. റയലിന്റെ 120 വർഷം നീണ്ട ചരിത്രത്തിൽ മറ്റൊരു കളിക്കാരനും ഇത്ര മികച്ച നേട്ടമില്ല.
16 വർഷമായി റയലിലുള്ള മാർസലോ (34) ക്ലബ്ബിനു വേണ്ടി അഞ്ഞൂറിലേറെ മത്സരങ്ങൾ കളിച്ചു. മാർസലോയ്ക്കൊപ്പം സ്പാനിഷ് മിഡ്ഫീൽഡർ ഇസ്കോയും ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിച്ചു.
English Summary: Marcelo leaves Real Madrid after fifth Champions League title