ADVERTISEMENT

മ്യൂണിക് ∙ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ജർമൻ ക്ലബ് ബയൺ മ്യൂണിക് വിടുന്നു. മുപ്പത്തിമൂന്നുകാരനായ താരം തന്നെയാണ് ക്ലബ്ബിൽ ഇനി തുടരുന്നില്ല എന്ന കാര്യം അറിയിച്ചത്. ‘ഒരു കാര്യം ഉറപ്പിച്ചു പറയാം. ബയൺ മ്യൂണിക്കിൽ എന്റെ നല്ല കാലം കഴി‍ഞ്ഞിരിക്കുന്നു. ഇനി അവിടെ മുന്നോട്ടു പോകാനാവില്ല. ഒരു ട്രാൻസ്ഫറാണ് എനിക്കും ക്ലബ്ബിനും നല്ലത്.’– പോളണ്ടിന്റെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിനായി തലസ്ഥാനമായ വാഴ്സോയിലെത്തിയ താരം പ‌റഞ്ഞു.

English Summary: Robert Lewandowski confirms Bayern Munich exit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com