ADVERTISEMENT

മഡ്രിഡ്∙ ദക്ഷിണാഫ്രിക്കയിൽ 2010ൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടെ പ്രണയ ബദ്ധരായ ലാറ്റിൻ അമേരിക്കൻ പോപ് ഗായിക ഷക്കീറ, സ്പാനിഷ് ഫുട്ബോളർ ജെറാദ് പീക്കേ ദമ്പതികൾ വേർപിരിയുന്നു? ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതായും വേർപിരിയലിനുള്ള ഒരുക്കമാണ് അണിയറയിൽ നടക്കുന്നതെന്നും കാറ്റലോനിയൻ ദിനപത്രമായ ‘എൽ പിരിയോഡിക്കോ’ റിപ്പോർട്ട് ചെയ്തു. 

12 വർഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരും ഇതുവരെ വിവാഹിതരായിട്ടില്ല. മിലാൻ, സാഷ എന്നിവര്‍ മക്കളാണ്. ഷക്കീറയ്ക്കൊപ്പം കഴിഞ്ഞിരുന്ന വസതിയിൽനിന്നു ബാർസിലോനയിലെ സ്വവസതിയിലേക്കു പീക്കേ താമസം മാറ്റിയതായി എൽ പിരിയോഡിക്കോയിലെ റിപ്പോർട്ടിലുണ്ട്. പീക്കേ താമസം മാറ്റിയ കാര്യം അയൽവാസികളാണു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ആഴ്ചകളായി ഇരുവരും അകന്നു കഴിയുകയാണ് എന്നും റിപ്പോർട്ടിലുണ്ട്.

മറ്റൊരു സ്ത്രീയുമായി പീക്കേയ്ക്കുള്ള ബന്ധം ഷക്കീറ ‘പിടികൂടിയതിനു’ പിന്നാലെയാണ് ഇരുവരും അകൽച്ചയിലായതെന്ന് എൽ പിരിയോഡിക്കോ ജേണലിസ്റ്റ് എമിലിയോ പെരേസ് പറയുന്നു. ബാർസിലോനയിലെ പീക്കേയുടെ സ്വവസതിയിൽ ഇപ്പോൾ നിശാപാർട്ടികൾ പതിവാണ് എന്നും റിപ്പോർട്ടിലുണ്ട്. 

2018 ലോകകപ്പിനു ശേഷം പിക്കേ ദേശീയ ഫുട്ബോളിൽനിന്നു വിരമിച്ചിരുന്നു. സ്പെയ്നിനായി 102 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2008 മുതൽ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയുടെ വിശ്വസ്ത പ്രതിരോധനിര താരമാണു മുപ്പത്തിയഞ്ചുകാരനായ പിക്കേ. 

 

 

English Summary: Shakira and Gerard Pique to 'separate' after Barcelona defender was allegedly caught having an affair with another woman: Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com