യുക്രെയ്നെ 1–0നു തോൽപിച്ചു; വെയ്ൽസ് ലോകകപ്പിന്

FBL-WC-2022-EUR-QUALIFIER-WAL-UKR
വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്‌ലിന്റെ ആഹ്ലാദം.
SHARE

കാർഡിഫ് ∙ യുക്രെയ്നെ 1–0നു മറികടന്ന് വെയ്ൽസ് ഖത്തർ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. 34–ാം മിനിറ്റിൽ യുക്രെയ്ൻ താരം ആൻഡ്രി യാർമോലെങ്കോയുടെ സെൽഫ് ഗോളാണ് കളിയിൽ നിർണായകമായത്. വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ൽ എടുത്ത ഫ്രീകിക്ക് യാർമോലെങ്കോയുടെ ദേഹത്തു തട്ടി യുക്രെയ്ൻ വലയിലെത്തുകയായിരുന്നു.

64 വർഷങ്ങൾക്കു ശേഷമാണ് വെയ്ൽസ് ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പിൽ ഇംഗ്ലണ്ട്, യുഎസ്എ, ഇറാൻ എന്നിവരുൾപ്പെടുന്ന ബി ഗ്രൂപ്പിലാണ് വെയ്ൽസ് കളിക്കുക. വെയ്ൽസ് കൂടി യോഗ്യത നേടിയതോടെ യൂറോപ്പിൽ നിന്നുള്ള 13 ലോകകപ്പ് ബെർത്തുകളും തീരുമാനമായി. ഖത്തറിലേക്കു യോഗ്യത നേടുന്ന 30–ാം ടീമാണ് വെയ്ൽസ്. 

ഏഷ്യ–തെക്കേ അമേരിക്ക, വടക്കേ അമേരിക്ക–ഓഷ്യാനിയ വൻകരാ പ്ലേഓഫ് മത്സരങ്ങളിലെ വിജയികൾ കൂടി ഇനി ലോകകപ്പിനു യോഗ്യത നേടും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്.

English Summary: Wales beats Ukraine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS