മറഡോണയുടെ മരണത്തിലെ അനാസ്ഥ; 8 പേര്‍ക്കു വിചാരണ; 25 വര്‍ഷം വരെ തടവു ലഭിക്കാം

FILES-FBL-ARGENTINA-MARADONA-DEATH
SHARE

ലണ്ടൻ∙ അർജന്റീന ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിക്കപ്പെട്ട എട്ടുപേർ വിചാരണ നേരിടണമെന്ന് അർജന്റീന കോടതി. 25 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറഡോണയെ മരണത്തിന് മുൻപു ചികിത്സിച്ച ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡ് ലൂക്ക് ഉള്‍പ്പടെ എട്ടു പേർക്കെതിരെ നരഹത്യക്ക് നേരത്തെ  കേസെടുത്തിരുന്നു.

മറഡോണയുടെ ചികിത്സയിൽ പോരായ്മകളും വീഴ്ചകളും മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റകരമായ നരഹത്യക്ക് വിചാരണ നടത്താൻ കോടതി ഉത്തരവിട്ടത്. വേദനയുടെ സൂചനകള്‍ 12 മണിക്കൂറോളം പ്രകടിപ്പിച്ച മറഡോണയ്‌ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നു എന്നും മെഡിക്കല്‍ ബോര്‍ഡ്  പോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. 

അർജന്റീനയിൽ നിലവിലുള്ള നിയമം അനുസരിച്ച് ഈ കുറ്റകൃത്യത്തിന്‌ എട്ടുമുതൽ 25 വർഷം വരെ തടവ് ലഭിക്കാം.അതേ സമയം പ്രതികൾ കുറ്റാരോപണം പൂർണ്ണമായി നിഷേധിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് 60 വയസ്സുകാരനായ മറഡോണ അന്തരിച്ചത്. ഇതിനു രണ്ടാഴ്ച്ച മുൻപാണ് അദ്ദേഹം തലച്ചോറിലെ ശസ്‌ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടത്. 

English Summary: Eight people to stand trial over death of football legend Diego Maradona – and could face 25 years in jail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA