ADVERTISEMENT

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്നു മുപ്പത്തിയഞ്ചാം പിറന്നാള്‍. രാജ്യാന്തര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന മെസ്സി ഇത്തവണ അര്‍ജന്റീനയ്ക്കായി ലോകകപ്പ് ഉയര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് ലോകമെങ്ങുമുള്ള ആരാധകര്‍.

FBL-SPAIN-MESSI-FC BARCELONA
ഇറ്റാലിയൻ മാസികയായ ‘ടട്ടോസ്‌പോർട്ട്’ നൽകിയ ‘ഗോൾഡൻ ബോയ് 2005’ പുരസ്കാരവുമായി ലയണൽ മെസ്സി. ചിത്രം: AFP PHOTO / STR

ഫുട്ബോളിന് ഉയിരാണ് മെസ്സി, ഉയിര്‍ത്തെഴുന്നേല്‍പ്പാണ് മെസ്സി. ഫുട്ബോള്‍ ജീവിതം അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് രാജ്യത്തെ വിജയപീഠത്തിലേറ്റിയവൻ, ആരാധകരെ മുഴുവന്‍ ആനന്ദത്തിന്റെ ആവേശത്തിന്റെ കൊടുമുടികയറ്റിയവൻ. കപ്പിനും ചുണ്ടിനുമിടയിലാണ് 2014 ലോകകപ്പ് മെസ്സിക്കു നഷ്ടപ്പെട്ടത്.

Argentina Soccer Maradona Messi
മറഡോണയ്ക്കൊപ്പം ലയണൽ മെസ്സി. 2007ലെ ചിത്രം (AP Photo/Telam, Sebastian Granata, File)

ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് ഏറെ പഴികേട്ടിട്ടുണ്ട് മെസ്സി. അര്‍ജന്റീന എന്ന രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുടെ അമിതഭാരം ആ അഞ്ചടി ഏഴിഞ്ചുകാരന്റെ ചുമലില്‍ വന്നപ്പോള്‍ ഒരിക്കലും പിഴയ്ക്കാത്ത ആ ഇടംകാല്‍ ഒന്നു പതറി. 2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ പെനല്‍റ്റി കിക്ക് പുറത്തേക്ക്. അതുമതിയായിരുന്നു ആ ഇതിഹാസത്തെ ക്രൂശിലേറ്റാന്‍ കാത്തിരുന്നവര്‍ക്ക്.

2007ലെ സ്പാനിഷ് ലീഗ് മത്സരത്തിൽ കൈകൊണ്ട് സ്കോർ ചെയ്യുന്ന ലയൽ മെസ്സി (മുകളിൽ). 1986 ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റിന താരം മറഡോണയുടെ വിഖ്യാതമായ ഗോൾ (താഴെ) (AP Photo/El Periodico de Catalunya, Jordi Cotrina, top, and El Grafico, Buenos Aires, bottom, File)

എല്ലാം നഷ്ടമായ നിരാശയില്‍ വെള്ളയും ആകാശനീലയും ഇടകലര്‍ന്ന അര്‍ജന്റൈന്‍ കുപ്പായം എന്നന്നേയ്ക്കുമായി ഊരിവയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. ഒരു വികാരത്തള്ളിച്ചയില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല അയാള്‍ക്ക് ഫുട്ബോളുമായുള്ള ബന്ധം. അര്‍ജന്റീനയ്ക്കുവേണ്ടി, ആരാധകര്‍ക്കുവേണ്ടി, അയാള്‍ ഫുട്ബോളിലെ ജീവശ്വാസം തിരിച്ചുപിടിച്ചു.

ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ പരമ്പരാഗത വൈരികളായ ബ്രസീലിനെ തന്നെ മുട്ടുകുത്തിച്ച് മെസിയും കൂട്ടുകാരും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. മെസ്സിയുടെ രാജ്യാന്തര കരിയറിലെ ആദ്യ കിരീടം. പിന്നാലെ ഫൈനലിസിമ പോരാട്ടത്തില്‍ യൂറോപ്യന്‍ ജേതാക്കളായ ഇറ്റലിയേയും തകര്‍ത്ത് മെസ്സിയും സംഘവും അടുത്തലക്ഷ്യം ഖത്തര്‍ ലോകകപ്പാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

FBL-WC2010-MATCH52-ARG-MEX
2010 ഫുട്ബോൾ ലോകകപ്പിൽ മെക്സിക്കോയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീന താരം ലയണൽ മെസ്സി. ക്വാർട്ടർ ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ട് അർജന്റീന ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു. ചിത്രം: AFP PHOTO / GABRIEL BOUYS

∙ മെസിക്കു തുല്യം മെസി മാത്രം

റെക്കോര്‍ഡുകള്‍ കീഴടക്കിയാണ് പ്രഫഷനല്‍ ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും മെസ്സിയുടെ മുന്നേറ്റം. 986 മത്സരങ്ങളില്‍ നിന്നായി 781 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. ക്ലബ് ഫുട്ബോളിലും രാജ്യാന്തര കരിയറിലും തന്റേതായ നാഴികക്കല്ലുകള്‍ സ്ഥാപിച്ചാണ് താരത്തിന്റെ ജൈത്രയാത്ര.

FBL-ESP-LIGA-BARCELONA-GETAFE
ലയണൽ മെസ്സി ഭാര്യ അന്റോണല റൊക്കൂസോയ്ക്കും മകനുമൊപ്പം. 2014ലെ ചിത്രം. AFP PHOTO/ LLUIS GENE

ഒരു കോപ്പ അമേരിക്ക കിരീടവും ഒരു ഫൈനലിസിമ കിരീടവും മെസ്സിയുടെ രാജ്യാന്തര കരിയറിന് തിളക്കം പകരുന്നു. ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബലോന്‍ ദി ഓര്‍ പുരസ്കാരം എട്ടുതവണ മെസ്സി സ്വന്തമാക്കി. ക്ലബ് കരിയറില്‍ 36 കിരീടങ്ങളാണ് മെസ്സി സ്വന്തമാക്കിയത്. ബാര്‍സിലോനയ്ക്കുവേണ്ടിയായിരുന്നു ഈ നേട്ടങ്ങളെല്ലാം.

TOPSHOTS-FBL-ESP-LIGA-BARCELONA-SEVILLA
2014 നവംബറിൽ സെവില്ലയ്ക്കെതിരായ മത്സരത്തിൽ ഹാട്രിക് നേടിയ ബാർസിലോന താരം ലയണൽ മെസ്സിയെ എടുത്തുയയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന സഹതാരങ്ങൾ. ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സി ഈ മത്സരത്തിൽ സ്വന്തമാക്കി. ചിത്രം: AFP PHOTO / LLUIS GENE

നിലവില്‍ ഫുട്ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമാണ് ലയണൽ മെസ്സി. 153 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് 86 ഗോളുകളും 29 അസിസ്റ്റുകളും. പ്രഫഷനല്‍ ക്ലബ് കരിയറില്‍ 828 മത്സരങ്ങളില്‍നിന്ന് 693 ഗോളുകള്‍ നേടി. 251 അസിസ്റ്റുകളും മെസ്സിയുടേതായുണ്ട്.

FBL-ARGENTINA-MESSI-WEDDING
ലയണൽ മെസ്സിയും ഭാര്യ അന്റോണല റൊക്കൂസോയും വിവാഹശേഷം ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ. ചിത്രം: AFP PHOTO / EITAN ABRAMOVICH

രാജ്യാന്തര കരിയറും ക്ലബ് കരിയറും ചേരുമ്പോള്‍ 986 മല്‍സരങ്ങളില്‍ നിന്ന് 781 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. ധാരാളം റെക്കോര്‍ഡുകളും കിരീടങ്ങളും സ്വന്തം പേരിലുണ്ടെങ്കിലും ഒരു ലോകകപ്പ് ഇതുവരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കുറവ് ഇത്തവണ ഖത്തറില്‍ നികത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

TOPSHOT-FBL-COPAM2016-ARG-CHI
2016ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഫൈനലിൽ പരാജയപ്പെട്ടശേഷം രണ്ടാം സ്ഥാനക്കാർക്കുള്ള മെഡൽ സ്വീകരിക്കാനായി കാത്തിരിക്കുന്ന ലയണൽ മെസ്സി. ചിത്രം: AFP PHOTO / Nicholas Kamm
TOPSHOT-FBL-2021-COPA AMERICA-ARG-BRA
2021 കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിയശേഷം ട്രോഫിയുമായി ലയണൽ മെസ്സി. മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം (Photo by CARL DE SOUZA / AFP)
SOCCER-COPA-BRA-ARG/REPORT
2021ലെ കോപ്പ അമേരിക്ക ഫൈനലിനുശേഷം ബ്രസീലിയൻ താരം നെയ്‌മാറിനൊപ്പം ലയണൽ മെസ്സി. ചിത്രം: REUTERS/Ricardo Moraes
FBL-BALLON D'OR-2019-AWARD
2019ൽ ബലോൻ ദി ഓർ പുരസ്കാരം സ്വീകരിച്ചശേഷം ലയണൽ മെസ്സി. ഇതുവരെ എട്ടു ബലോൻ ദി ഓർ പുരസ്കാരങ്ങളാണ് മെസ്സി നേടിയിട്ടുള്ളത്. (Photo by FRANCK FIFE / AFP)

English Summary: Happy Birthday Lionel Messi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com