പോഗ്ബയുടെ സഹോദരൻ ഐഎസ്എലിൽ, എടികെയിൽ കളിക്കും; ആശംസയുമായി പോഗ്ബ

paul-floratnti
പോൾ പോഗ്ബ, ഫ്ലോറന്റീൻ പോഗ്ബ (ചിത്രങ്ങൾ– ട്വിറ്റർ).
SHARE

ന്യൂഡൽഹി∙ ഫ്രഞ്ച് സൂപ്പര്‍താരം പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റീൻ പോഗ്ബ എടികെ മോഹൻ ബഗാനുമായി കരാറിലെത്തി. രണ്ടു വർഷത്തേക്കാണ് ഈ പ്രതിരോധ നിര താരത്തെ കൊൽക്കത്ത ക്ലബ്ബ് സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് 2 ക്ലബ് സോച്ചോയിൽനിന്നാണു ഫ്ലോറന്റീൻ വരുന്നത്.

കൊൽക്കത്തയുടെ പ്രതിരോധ കോട്ടയുടെ മധ്യഭാഗം കാക്കുന്ന സ്പാനിഷ് താരം ടിരിക്കേറ്റ പരുക്കാണ് ഫ്ലോറന്റീന് ഐഎസ്എല്ലിലേക്കുള്ള വഴി തുറന്നത്. സെൻറർ ബാക്കായാ ഫ്ലോറന്റീൻ എതിരാളിയിൽ നിന്ന് പന്ത് കവർന്നെടുക്കാനും പ്രത്യാക്രമണത്തിനുള്ള നീളൻ പാസ് നൽകുന്നതിലും കേമനാണ്. ഇടയ്ക്ക് െലഫ്റ്റ് ബാക്കായും താരം കളിക്കും. 

ആറടി നാലിഞ്ചുകാരനായ ഫ്ലോറന്റീനുമായി സൊച്ചോയ്ക്കു 2023 ജൂലൈ വരെ കരാർ ഉണ്ടെങ്കിലും താരത്തിന്റെ കൈമാറ്റ വാർത്ത ക്ലബ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 31കാരനായ ഫ്ലോറന്റീൻ ഫ്രഞ്ച് ലീഗ്–1 ക്ലബ് സെന്റ് എറ്റിയൻ, യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് അറ്റ്ലാന്റെ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും ദീർഘകാലം കളിച്ചിട്ടുണ്ട്.

200ലേറെ ക്ലബ്ബ് മൽസരങ്ങൾ കളിച്ച ഫ്ലോറന്റീൻ 10 ഗോളും നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയക്ക് വേണ്ടി കളിക്കുന്ന ഫ്ലോറന്റീൻ 30 മത്സരങ്ങളിൽ ബൂട്ടുകെട്ടി. ഇന്ത്യൻ ഫുട്ബോൾ ലീഗിൽ ഫ്ലോറൻ്റീൻ എത്തുന്നതോടെ കൊൽക്കത്ത ക്ലബ്ബിന് മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിന് തന്നെ പ്രതിരോധ ഭിത്തി ഒരുക്കുന്നതിന്റെ തന്ത്രങ്ങൾ സ്വായത്തമാക്കാനാകും. അതേ സമയം ബഗാനുവേണ്ടി ഫ്ലോറന്റീന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകട്ടെയെന്ന് സഹോദരൻ പോൾ പോഗ്ബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

English Summary: Paul Pogba’s brother Florentine Pogba completes move to Indian Super League, set to play for ATK Mohun Bagan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS