കുശാൽ ദാസ് രാജിവച്ചു

Kushal das
SHARE

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) ജനറൽ സെക്രട്ടറി  കുശാൽ ദാസ് രാജിവച്ചു. ആരോഗ്യപ്രശ്നമാണു കാരണമെന്നാണു വിശദീകരണം.  ഈ മാസം  20 മുതൽ  കുശാൽ ദാസ് അവധിയിലായിരുന്നു.  തുടർന്ന്, സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതി, സുനന്ദോ ധറിനു  ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നു. 

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ(ഐസിസി) 2 വർഷം ചീഫ് ഫിനാൻഷ്യൽ  ഓഫിസർ പദവിയിൽ പ്രവർത്തിച്ച ശേഷമാണു  2010ൽ  കുശാൽ ദാസ് എഐഎഫ്എഫിൽ ചേർന്നത്.  മുൻ പ്രസിഡന്റ്  പ്രഫുൽ പട്ടേലിന്റെ വിശ്വസ്തനായാണ്  അറിയപ്പെടുന്നത്. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണു  രാജിയെന്നാണു വിവരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS