കോഴിക്കോട് ∙ കാമറൂൺ ദേശീയ താരവും യൂത്ത് ടീം കോച്ചുമായിരുന്ന റിച്ചഡ് റ്റോവ ഐ ലീഗ് ഫുട്ബോൾ ക്ലബ് ഗോകുലം കേരള എഫ്സി പുരുഷ ടീം പരിശീലകനായി ചുമതലയേറ്റു. ഇറ്റലിക്കാരനായ വിൻസെൻസോ ആൽബർട്ടോ അനീസെയുടെ ഒഴിവിലാണ് റ്റോവയുടെ നിയമനം. കാമറൂണിൽ ജനിച്ച, അൻപത്തിരണ്ടുകാരനായ റ്റോവ പിന്നീടു ജർമൻ പൗരത്വം സ്വീകരിച്ചു. ജർമൻ 2–ാം ഡിവിഷൻ ലീഗ് ക്ലബ്ബുകളിലും ഏറെക്കാലം കളിച്ചു. കാമറൂൺ അണ്ടർ 17, അണ്ടർ 23 ടീമുകളുടെ മുഖ്യ പരിശീലകനായിരുന്നു.
English Summary: Richad Tova Gokulam coach