ADVERTISEMENT

ബാർസിലോന ∙ ബയൺ മ്യൂണിക്കിന്റെ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയിൽ. ഇരുക്ലബ്ബുകളും തമ്മിൽ ഇക്കാര്യത്തിൽ ധാരണയായതായി ബയൺ പ്രസിഡന്റ് ഹെർബർട്ട് ഹെയ്നർ സ്ഥിരീകരിച്ചു. 5 കോടി യൂറോയാണ് (ഏകദേശം 400 കോടി രൂപ) കൈമാറ്റത്തുകയെന്നാണ് റിപ്പോർട്ടുകൾ. മുപ്പത്തിമൂന്നുകാരനായ ലെവൻഡോവ്സ്കി ബയണിനു വേണ്ടി 253 മത്സരങ്ങളിൽ 238 ഗോളുകൾ നേടിയിട്ടുണ്ട്. കോച്ച് ചാവി ഹെർണാണ്ടസിന്റെ കീഴിൽ പുത്തനുണർവു തേടുന്ന ബാർസയിലെത്തുന്ന പ്രധാന താരമാണ് ലെവൻഡോവ്സ്കി. 

ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ ഡിഫൻഡർ കാലിദോ കൂലിബാലിയെ സ്വന്തമാക്കി ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ചെൽസി. 4 കോടി യൂറോയ്ക്കാണ് (ഏകദേശം 321 കോടി രൂപ) സെനഗൽ താരം ഇംഗ്ലിഷ് പ്രിമിയർ ലീഗിലെത്തുന്നത്. നാലു വർഷത്തേക്ക് കരാർ ഒപ്പിട്ട മുപ്പത്തിയൊന്നുകാരൻ കൂലിബാലി യുഎസിൽ പര്യടനത്തിലുള്ള ചെൽസി ടീമിനൊപ്പം ചേർന്നു.

English Summary: Robert Lewandowski set to join Barcelona after verbal agreement with Bayern Munich

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com