ADVERTISEMENT

ഫുട്ബോളിൽ എതിരാളിയുടെ കാലുകൾക്കിടയിലൂടെ പന്ത് കടത്തി വിടുന്നതിനെയാണ് നട്ട്മെഗ് എന്നു പറയുന്നത്. ഫീൽഡ് ഹോക്കി, ഐസ് ഹോക്കി, ബാസ്കറ്റ്ബോൾ എന്നിവയിലും ഇതുണ്ട്. ഈ പേരുവന്ന കഥ രസകരമാണ്. 

ജാതിക്കാ വിത്തിനാണ് യഥാർഥത്തിൽ നട്ട്മെഗ് എന്നു പറയുന്നത്. പണ്ടു കാലത്ത് വടക്കേ അമേരിക്കയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ജാതിക്ക കയറ്റി അയച്ചിരുന്ന വ്യാപാരികൾ ചാക്കുകൾക്കിടയിൽ അതേ ആകൃതിയിലുള്ള മരക്കഷണങ്ങളും നിറച്ചിരുന്നത്രേ. ഇംഗ്ലണ്ടിൽ ഇതു സ്വീകരിക്കുന്ന കച്ചവടക്കാർ ഇളിഭ്യരാകുന്ന പോലെ കാലിനിടയിലൂടെ പന്ത് പോകുമ്പോൾ കളിക്കാരും കബളിപ്പിക്കപ്പെടുന്നു. അങ്ങനെയാണ് നട്ട്മെഗ് എന്ന പ്രയോഗം ഫുട്ബോളിലേക്കു വന്നതത്രേ. ബ്രസീലിന്റെ റൊണാൾഡോ, റൊണാൾഡിഞ്ഞോ, നെയ്മർ, അർജന്റീന താരം ലയണൽ മെസ്സി, യുറഗ്വായ് താരം ലൂയി സ്വാരെസ്, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം എതിരാളികളെ നട്ട്മെഗ് ചെയ്ത് നാണം കെടുത്താറുണ്ട്.

Content Highlights: Nutmeg, Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com