ADVERTISEMENT

മുംബൈ ∙ സ്കോട്ടിഷ് മിഡ്ഫീൽഡർ ഗ്രെഗ് സ്റ്റുവർട്ടിനെ ജംഷഡ്പുർ എഫ്സിയിൽ നിന്ന് മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. ജംഷഡ്പുർ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ കഴിഞ്ഞ സീസണിൽ മുപ്പത്തിരണ്ടുകാരൻ സ്റ്റുവർട്ട് 10 ഗോളുകളും 10 അസിസ്റ്റുകളും സഹിതം ഹീറോ ഓഫ് ദ് ലീഗ് പുരസ്കാരം സ്വന്തമാക്കിയിരുന്നു.

അതേ സമയം കഴിഞ്ഞ സീസണിൽ 9–ാം സ്ഥാനത്തായ എഫ്സി ഗോവ മൊറോക്കൻ വിങ്ങർ നോഹ സദോയിയെ ടീമിലെത്തിച്ചു. ഇരുപത്തെട്ടുകാരൻ സദോയി 2020ൽ മൊറോക്കോ ആഫ്രിക്കൻ നേഷൻസ് ചാംപ്യൻഷിപ് നേടിയപ്പോൾ ടീമിൽ കളിച്ചിട്ടുണ്ട്.

English Summary: Mumbai City FC rope in midfielder Greg Stewart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com