ആഫ്രിക്കൻ ഫുട്ബോളറായി സാദിയോ മാനെ; സലായെയും മെൻഡിയെയും പിന്തള്ളി

Sadio Mane REUTERS
സാദിയോ മാനെ പുരസ്കാര വേദിയിൽ. Photo: REUTERS/Abdelhak Balhaki
SHARE

റബാറ്റ് (മൊറോക്കോ) ∙ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും സെനഗൽ താരം സാദിയോ മാനെയ്ക്ക്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടവും ലോകകപ്പ് യോഗ്യതയും സെനഗലിനു നേടിക്കൊടുത്തതിലെ മികവു പരിഗണിച്ചാണ് മുപ്പതുകാരൻ മാനെയെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. 

ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ, സെനഗൽ താരം എഡ്വേഡ് മെൻഡി എന്നിവരെ വോട്ടെടുപ്പിൽ പിന്നിലാക്കിയാണു മാനെ ജേതാവായത്. മാനെ കഴിഞ്ഞ മാസമാണു ജർമൻ ബുന്ദസ് ലിഗ ചാംപ്യന്മാരായ ബയൺ മ്യൂണിക്കിൽ ചേർന്നത്.  നേഷൻസ് ഫൈനലിലും നിർണായകമായ ലോകകപ്പ് യോഗ്യതാ മത്സരത്തിലും ഈജിപ്തിനെതിരെ ഷൂട്ടൗട്ടിൽ വിജയഗോൾ നേടിയതു മാനെയായിരുന്നു. ലിവർപൂളിൽ  സഹതരമായിരുന്ന മുഹമ്മദ് സലായെ  പിന്തള്ളാനുള്ള  കാരണവും ഇതാണ്.

Content Highlight: Sadio Mane named African Footballer of Year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}