പകരം ക്ലബ് കണ്ടെത്താനായില്ല? ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലണ്ടിൽ തിരിച്ചെത്തി

ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ (AP Photo/Jon Super, File)
SHARE

മാഞ്ചസ്റ്റർ ∙ പോർച്ചുഗലിലെ വീട്ടിൽനിന്നു തിരികെ ഇംഗ്ലണ്ടിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ ചർച്ച നടത്തി. യുണൈറ്റഡിന്റെ തായ്‌ലൻഡ്, ഓസ്ട്രേലിയ പര്യടനങ്ങളിൽനിന്നു വിട്ടുനിന്ന ശേഷമാണ് ക്രിസ്റ്റ്യാനോ വീണ്ടും മാഞ്ചസ്റ്ററിലെത്തിയത്.

ക്രിസ്റ്റ്യാനോയും ഏജന്റ് ജോർജി മെൻഡിസും കാറിൽ യുണൈറ്റഡിന്റെ കാരിങ്ടൺ പരിശീലന ഗ്രൗണ്ടിലേക്ക് എത്തുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഇവർക്കു പിന്നാലെ യുണൈറ്റഡിന്റെ മുൻ പരിശീലകനും ക്രിസ്റ്റ്യാനോയുടെ മാർഗനിർദേശകനുമായ സർ അലക്സ് ഫെർഗൂസനും ഇവിടേക്ക് എത്തിയതായി റിപ്പോർട്ടുണ്ട്.

ചാംപ്യൻസ് ലീഗിനു യോഗ്യത നേടാൻ കഴിയാത്ത യുണൈറ്റഡിൽ തുടരാൻ താൽപര്യമില്ലെന്നാണു ക്രിസ്റ്റ്യാനോയുടെ നിലപാട്. എന്നാൽ ട്രാൻസ്ഫർ ജാലകം അടയും മുൻപ്, മുപ്പത്തിയേഴുകാരൻ ക്രിസ്റ്റ്യാനോയ്ക്കു മറ്റൊരു ക്ലബ് കണ്ടെത്താൻ ഏജന്റിനു സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

English Summary: Cristiano Ronaldo travelling back to England to hold talks with Manchester United

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}