തൃശൂർ∙ നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്കായി കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽ ദാമോദരന്റെ നേതൃത്വത്തിൽ ഒരു വർഷത്തോളമായി നടക്കുന്ന പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഭാഗമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയന്‍. കഴിഞ്ഞ ദിവസമാണ് ഭക്ഷണ വിതരണത്തിനായി ഐ.എം. വിജയനും യുവാക്കൾക്കൊപ്പം ചേര്‍ന്നത്.
ഭക്ഷണം നൽകുന്നതിനായുള്ള എല്ലാ സഹായങ്ങളും ഐ.എം. വിജയൻ ചെയ്തതായി നിഖിൽ ദാമോദരൻ പറഞ്ഞു. തൃശൂർ നഗരത്തിൽ ആരോരുമില്ലാതെ കഴിയുന്നവർക്കു കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് യുവാക്കളുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തു തുടങ്ങിയത്. ലോക്ഡൗണിനു ശേഷവും ഭക്ഷണ വിതരണം തടസ്സമില്ലാതെ തുടരുകയായിരുന്നു.