പത്തടിച്ച് ബ്ലാസ്റ്റേഴ്സ്, പതിനൊന്നടിച്ച് ഗോകുലം; കേരള വനിതാ ലീഗിനു തുടക്കം

Kerala Women League | Photo: JOSEKUTTY PANACKAL
കൊച്ചിയിൽ വനിതാ ഫുട്ബോൾ ലീഗിൽ എമിറേറ്റ് എസ്‌സിയുടെ അനു ടി. സാബുവും കേരള ബ്ലാസ്റ്റേഴ്സിന്റെ പി. മാളവികയും പന്തിനായുള്ള പോരാട്ടത്തിൽ. ചിത്രം: മനോരമ
SHARE

കൊച്ചി ∙ കേരള വനിതാ ലീഗ് (കെഡബ്ല്യുഎൽ) ഫു‍‍ട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനും ഗോകുലം കേരള എഫ്സിക്കും വൻജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ എമിറേറ്റ്സ് സോക്കർ ക്ലബ്ബിനെ 10–0നു തകർത്ത് ബ്ലാസ്റ്റേഴ്സ് വനിതാ ടീം അരങ്ങേറി. അപൂർണ നസ്‌റി ഹാട്രിക് നേടി. കിരണും പി.അശ്വതിയും രണ്ടു വീതവും മുസ്കാൻ സുബ്ബ, സുനിത മുണ്ട, പി.മാളവിക എന്നിവർ ഓരോ ഗോളും േനടി.

കോഴിക്കോട്ടു നടന്ന കളിയിൽ കേരള യുണൈറ്റഡ് എഫ്‍സിയെ 11–0നാണ് ഗോകുലം തകർത്തത്. 5 ഗോളുകളുമായി നേപ്പാളിൽ നിന്നുള്ള സബിത്ര ഭണ്ഡാരി കളിയിലെ താരമായി. മൂന്നാം മിനിറ്റിൽ ആദ്യഗോൾ നേടിയ സബിത്ര പിന്നീട് 9,27,35,56 മിനിറ്റുകളിലും ലക്ഷ്യം കണ്ടു. ആർ.സന്ധ്യ ഇരട്ട ഗോൾ നേടി. സി.രേഷ്മ, കാഷ്മിന, വിവിയ അദെയ്, ഹർമിലൻ കൗർ എന്നിവരാണ് മറ്റു സ്കോറർമാർ.  ആദ്യ പകുതിയിൽ തന്നെ ഗോകുലം 6–0നു മുന്നിലായിരുന്നു. 

English Summary: Kerala Women's League: Kerala Blasters 10–0; Gokulam Kerala FC 11–0

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}